സ്മൃതി ഇറാനിയും ഇന്‍സ്റ്റഗ്രാമില്‍; അക്കൗണ്ട് ആരംഭിച്ചത് ഇന്നലെ; സ്മൃതി ആദ്യമായി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കാണാം

smrithy66
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അങ്ങനെയൊരു ഇന്‍സ്റ്റഗ്രാം അക്കൗണ്ടെടുത്തു. ഇന്നലെയാണ് സ്മൃതി  ഇന്‍സ്റ്റഗ്രാമില്‍ അംഗമായത്. ഗുഡ് ഓള്‍ഡ് ഡെയ്സ് എന്ന ഹാഷ്ടാഗില്‍ തന്റെ ഒരു പഴയ ചിത്രം മന്ത്രി പോസ്റ്റ് ചെയ്യുകയും ചെയ്തു. ഒരു കൈയില്‍ കാപ്പിക്കപ്പും മറ്റേ കയ്യില്‍ പൂവുമായി നില്‍ക്കുന്നതാണ് ചിത്രം. നിലവില്‍ ഒമ്പതിനായിരത്തില്‍ അധികം ആളുകളാണ് സ്മൃതിയെ ഫോളോ ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് നിര്‍മാതാവ് ഏക്താ കപൂറും നടി സാക്ഷി തന്‍വാറും ഒരുമിച്ചുള്ള പഴയചിത്രവും സ്മൃതി പോസ്റ്റ് ചെയ്തിട്ടുണ്ട്.ഏക്താ കപൂര്‍ നിര്‍മിച്ച് സ്റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്ന ക്യോം കി സാസ് ഭീ കഭി ബഹു ധി എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് സ്മൃതിയായിരുന്നു.

@ektaravikapoor Thanks for pestering me to do this ???? Looks like a fun journey ahead ? #tbt #thosewerethedays

A post shared by Smriti Irani (@smritiiraniofficial) on


ക്യോം കി സാസ് ഭീ കഭി ബഹു ധി  എന്ന സീരിയലിലെ തുളസി വിറാനി എന്ന കഥാപാത്രം ഇന്ത്യക്ക് അകത്തും പുറത്തുമായി സ്മൃതിയ്ക്ക് നിരവധി ആരാധകരെയാണ് നേടിക്കൊടുത്തത്.  ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ സ്മൃതി, കേന്ദ്ര ടെക്സ്റ്റൈല്‍ വകുപ്പു മന്ത്രിയാണ്.സ്മൃതിയ്ക്കും സാക്ഷി തന്‍വറിനും ഒപ്പമുള്ള പുതിയ ചിത്രം പോസ്റ്റ് ചെയ്താണ് ഏക്താ കപൂര്‍ സ്മൃതിയെ ഇന്‍സ്റ്റഗ്രാമിലേക്ക് വരവേറ്റത്. ട്വിറ്ററിലും സജീവസാന്നിദ്ധ്യമാണ് സ്മൃതി. അറുപത് ലക്ഷത്തോളം ആളുകളാണ് ട്വിറ്ററില്‍ സ്മൃതിയെ പിന്തുടരുന്നത്.

Guess who’s on Insta now ?#tbt #goodolddays

A post shared by Smriti Irani (@smritiiraniofficial) on

Related posts