സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെന്ന് ജില്ലാ കലക്ടർ

പാലക്കാട്: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി മ​ത​സ്പ​ർ​ധ വ​ള​ർ​ത്തു​ക​യും വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ ഡോ.​പി.​സു​രേ​ഷ് ബാ​ബു പ​റ​ഞ്ഞു. മ​ത സൗ​ഹാ​ർ​ദ്ദം വ​ള​ർ​ത്തു​ന്ന​തി​നും വ​ർ​ഗീ​യ​ത ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ജി​ല്ലാ ക​ല​ക്ട​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​നാ​വ​ശ്യ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളെ കു​റി​ച്ച് യു​വാ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കും. ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ഇ​ത​ര മ​ത​സ്ഥ​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തും മ​ത​സൗ​ഹാ​ർ​ദ്ദം ത​ക​ർ​ക്കു​ന്ന​തു​മാ​യ വാ​ക്കു​ക​ളും ചി​ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള​ള പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നും ജി​ല്ലാ ക​ല​ക്ട​ർ പ​റ​ഞ്ഞു.

ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി പ്ര​തീ​ഷ് കു​മാ​ർ, സ​ബ് ക​ല​ക്ട​ർ ജെ​റോ​മി​ക് ജോ​ർ​ജ്ജ്, ആ​ർ.​ഡി.​ഒ പി.​കാ​വേ​രി​ക്കു​ട്ടി, റ​വ​ന്യൂ-​പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത-​സാ​മു​ദാ​യി​ക നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts