രാജസ്ഥാനിലെ രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി ! റിമി ടോമിയെ ട്രോളി രമേഷ് പിഷാരടി…

മലയാളികളുടെ ഇഷ്ടതാരമാണ് ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി തന്റെ എല്ലാക്കാര്യങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

റിമിയുടെ യൂട്യൂബ് ചാനലിനെക്കുറിച്ചും റിമിയെ കുറിച്ചുമുള്ള നടനും സംവിധായകനുമായ രമേഷ് പിഷാരടിയുടെ ട്രോളാണ് ഇപ്പോള്‍ ഏവരെയും പൊട്ടിച്ചിരിപ്പിക്കുന്നത്.

പ്രമുഖ ചാനലിന്റെ റിയാലിറ്റി ഷോയില്‍ വെച്ചാണ് റിമിയെ പിഷാരടി ഗംഭീരമായി ട്രോളിയത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേയ്ക്കുള്ള റിമിയുടെ യാത്രകളും യാത്രാവിവരണങ്ങളും എടുത്തു പറഞ്ഞു കൊണ്ടാണ് രമേഷ് പിഷാരടി റിമിയ്ക്ക് പണികൊടുത്തത്.

രാജസ്ഥാനിലെ അപൂര്‍വ ജീവികളെയൊക്കെ കാണിച്ചു തരാം എന്നു പറഞ്ഞ് റിമി തന്റെ ചാനലിലൂടെ വീഡിയോകള്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചായിരുന്നു പിഷാരടിയുടെ ട്രോള്‍.

റിമി എന്ന ഒരു അപൂര്‍വ ജീവിയെ കാണിച്ചു തരാം എന്നു പറഞ്ഞ് രാജസ്ഥാനിലെ രണ്ട് കരടികളും ഒരു കുരങ്ങനും യൂട്യൂബ് ചാനല്‍ തുടങ്ങി എന്നും റിമി അവരെ ഷൂട്ട് ചെയ്യുന്നതിന്റെ വീഡിയോ അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും രമേഷ് പിഷാരടി തമാശ രൂപേണ പറഞ്ഞു.

റിമിയെ സിംഹം ഉപദ്രവിക്കാന്‍ പോയാലും ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യണം ബെല്‍ ഐക്കണ്‍ പ്രസ് ചെയ്യണം എന്നായിരിക്കും റിമി പറയുക എന്നും പിഷാരടി പറഞ്ഞു. എന്തായാലും പിഷാരടിയുടെ ട്രോള്‍ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

Related posts

Leave a Comment