കെ ​സ്വി​ഫ്റ്റ് സ​ർ​വീ​സു​ക​ൾ വ​ൻ​ന​ഷ്ട​ത്തി​ൽ: ബാ​ധ്യ​ത കെഎ​സ്ആ​ർടി​സി​യ്ക്ക്

ചാ​ത്ത​ന്നൂ​ർ: കെ ​സ്വി​ഫ്റ്റ് ബ​സ് സ​ർ​വീ​സു​ക​ൾ ന​ഷ്ട​ത്തി​ലാ​ണെ​ന്ന് വി​വ​രാ​വ​കാ​ശ രേ​ഖ പ്ര​കാ​രം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്നാ​ൽ ഈ ​ന​ഷ്ട​ത്തി​ന്‍റെ ബാ​ധ്യ​ത​യും പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന കെ ​എ​സ് ആ​ർ ടി ​സി യു​ടെ ചു​മ​ലി​ലാ​ണ്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ​ക്ക് പ​ക​ര​മാ​ണ് സ്വി​ഫ്റ്റ് ബ​സു​ക​ൾ ഓ​ടി​ക്കു​ന്ന​ത്. കെ ​എ​സ് ആ​ർ ടി ​സി യു​ടെ എ​ല്ലാ വി​ധ സം​വി​ധാ​ന​ങ്ങ​ളും സ്വി​ഫ്റ്റ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്.

സ്വി​ഫ്റ്റി​ന്‍റെ ഒ​രു ബ​സ് ഏ​ക​ദേ​ശം 500 കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ 23,750 രൂ​പ​യാ​ണ് വ​രു​മാ​നം. ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ന് ( ഇ​പി കെ ​എം ) 47.50 രൂ​പ മാ​ത്രം.​ഏ​ക​ദേശം 97 ​ലി​റ്റ​ർ ഡീ​സ​ൽ വേ​ണ്ടി വ​രും. ഇ​തി​ന് 12,000 ത്തി​ല​ധി​കം രൂ​പ​യാ​കും. കെ​എ​സ്ആ​ർ​ടി​സി​യു​ടെ റൂ​ട്ടി​ൽ സ്വി​ഫ്റ്റ് ഓ​ടു​ന്പോ​ൾ ല​ഭി​ക്കു​ന്ന വ​രു​മാ​നം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ അ​ട​യ്ക്കു​ന്നു.

ഒ​രു കി​ലോ​മീ​റ്റ​റി​ന് 28 രൂ​പ നി​ര​ക്കി​ൽ ഒ​രു ബ​സി​ന് കെ ​എ​സ് ആ​ർ ടി ​സി 14,000 രൂ​പ വാ​ട​ക ന​ല്കു​ന്നു​മു​ണ്ട്. 26,000 രൂ​പ ചി​ല​വാ​കു​മ്പോ​ൾ സ്വി​ഫ്റ്റി​ന്‍റെ ബ​സ് നേ​ടു​ന്ന​ത് 23,750 രൂ​പ​യാ​ണ്. ഒ​രു സ​ർ​വീ​സി​ന് മാ​ത്രം 2,250 രൂ​പ ന​ഷ്ടം.ലാ​ഭ​ക​ര​മാ​യി പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​യി രൂ​പീ​ക​രി​ച്ച സ്വി​ഫ്റ്റ് ഇ​പ്പോ​ൾ കെ ​എ​സ് ആ​ർ​ടി​സി​ക്ക് അ​ധി​ക ബാ​ധ്യ​ത​യാ​യി​രി​ക്കു​ക​യാ​ണ്.

കെഎ​സ്ആ​ർ​ടി​സി​യ്ക്ക് വേ​ണ്ടി ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ടു​ന്ന​തി​നാ​ൽ സ്വി​ഫ്റ്റ് ബ​സു​ക​ൾ​ക്ക് കെഎ​സ്ആ​ർടിസി കൃ​ത്യ​മാ​യി വാ​ട​ക ന​ല്കിക്കൊണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നാ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ലെ ന​ഷ്ട​ങ്ങ​ൾ സ്വി​ഫ്റ്റി​നെ ബാ​ധി​ക്കു​ന്നി​ല്ല. കെഎ​സ്ആ​ർ​ടി​സി​യു​ടെ പെ​ർ​മി​റ്റ്, ഡീ​സ​ൽ ഓ​ഫീ​സ് സം​വി​ധാ​നം, വ​ർ​ക്ക് ഷോ​പ്പ് സം​വി​ധാ​നം എ​ന്നി​വ എ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്നു​മു​ണ്ട്. ഇ​തി​ന് പു​റ​മേ വാ​ട​ക​യും കി​ട്ടു​ന്നു​ണ്ട്.

സ്വി​ഫ്റ്റ് സ​ർ​വീ​സ് മൂ​ലം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് കെ ​എ​സ് ആ​ർ​ടി​സി​ക്ക് ഉ​ണ്ടാ​കു​ന്ന​ത്. കെ ​എ​സ് ആ​ർ ടി​സി​യു​ടെ സ്വ​ന്തം ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ ഇ​ത്ര​ത്തോ​ളം ന​ഷ്ടം സം​ഭ​വി​ക്കി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​റം ഫോ​ർ ജ​സ്റ്റി​സ് (എ​ഫ്എ​ഫ് ജെ) ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ്വി​ഫ്റ്റി​ന്‍റെ വ​ര​വ്- ചെ​ല​വ് ക​ണ​ക്കു​ക​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ രൂ​പ​മി​ല്ലെ​ന്നും ഓ​ഡി​റ്റ് ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ആ​റ്റി​ങ്ങ​ലി​ലെ ഒ​രു കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ര​ന്‍റെ വി​വ​രാ​വ​കാ​ശ പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. പൊ​തു​ഗ​താ​ഗ​ത​ത്തിന്‍റെ നി​ല​നി​ൽ​പ്പ് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും കെഎ​സ്ആ​ർടിസി​യെ ആ​ശ്ര​യി​ക്കു​ന്ന പൊ​തുജ​ന​ത്തി​ന് ഗു​ണ​ക​ര​മാ​യ രീ​തി​യി​ൽ കെ​എ​സ് ആ​ർ​ടിസി​ക്ക് പു​തി​യ വ​ണ്ടി​ക​ൾ വാ​ങ്ങ​ണ​മെ​ന്നും എ​ഫ്എ​ഫ്ജെ ​ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment