ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഔ​ട്ട്

പ​ത്ത​നം​തി​ട്ട: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ര​സ്യ പ്ര​ചാര​ണ​ത്തി​ല്‍ ഫ്‌​ള​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ ഔ​ട്ട്. പ​ര​സ്യ പ്ര​ചാ​ര​ണ ബാ​ന​റു​ക​ള്‍, ബോ​ര്‍​ഡു​ക​ള്‍, ഹോ​ര്‍​ഡിംഗു​ക​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് പു​നഃ​ചം​ക്ര​മ​ണ (റീ​സൈ​ക്കി​ള്‍) സാ​ധ്യ​മ​ല്ലാ​ത്ത പി​വി​സി ഫ്ള​ക്സ്, പോ​ളി​സ്റ്റ​ര്‍, നൈ​ലോ​ണ്‍, പ്ലാ​സ്റ്റി​ക് കോ​ട്ടിം​ഗു​ള്ള തു​ണി എ​ന്നി​വ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ന്‍റെ ക​ര്‍​ശ​ന നി​ര്‍​ദേ​ശം. പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേശി​ച്ച​തും 100 ശ​ത​മാ​നം കോ​ട്ട​ണ്‍, പ്ലാ​സ്റ്റി​ക് ഇ​ല്ലാ​ത്ത പേ​പ്പ​ര്‍, റീ​സൈ​ക്കി​ള്‍ ചെ​യ്യാ​വു​ന്ന പോ​ളി എ​ത്തി​ലി​ന്‍ എ​ന്നി​വ​യി​ല്‍ പി​വി​സി ഫ്രീ ​റീ​സൈ​ക്ല​ബി​ള്‍ ലോ​ഗോ​യും യൂ​ണി​റ്റി​ന്‍റെ പേ​രും ന​മ്പ​റും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ര്‍​ഡി​ല്‍ നി​ന്നു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​മ്പ​ര്‍, ക്യൂ​ആ​ര്‍ കോ​ഡ് എ​ന്നി​വ പ​തി​പ്പി​ക്ക​ണം.

പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​ന്ന​തി​ന് സം​സ്ഥാ​ന ശു​ചി​ത്വ​മി​ഷ​ന്‍ പു​റ​പ്പെ​ടു​വി​ച്ച മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​യും ക​ള​ക്ട​റു​മാ​യ പ്രേം ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു. പ​ര​സ്യ​ദാ​താ​ക്ക​ള്‍ പ​ര​സ്യ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ളും ഹോ​ര്‍​ഡിം​ഗു​ക​ളും പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദമാ​ക്ക​ണ​മെ​ന്നും ക​ള​ക്ട​റു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.

കോ​ട്ട​ണ്‍ വ​സ്തു​ക്ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ ടെ​ക്സ്റ്റൈ​ല്‍ ക​മ്മി​റ്റി​യി​ല്‍ നി​ന്നു ടെ​സ്റ്റ് ചെ​യ്ത് 100 ശ​ത​മാ​നം കോ​ട്ട​ണ്‍ എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​തും പോ​ളി എ​ത്തി​ലീ​ന്‍ വ​സ്തു​ക്ക​ള്‍ സി​ഐ​പി​ഇ​ടി​യി​ല്‍ നി​ന്നും പി​വി​സി -ഫ്രീ, ​റീ​സൈ​ക്ല​ബി​ള്‍ പോ​ളി എ​ത്തി​ലീ​ന്‍ എ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി​യും മാ​ത്ര​മേ വി​ല്‍​പ​ന ന​ട​ത്താ​വൂ.

പ്രോ​ഗ്രാം വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ ബാ​ന​ര്‍ ബോ​ര്‍​ഡു​ക​ള്‍ പ്രോ​ഗ്രാ​മി​ന്‍റെ തീ​യ​തി​ക്ക് അ​ടു​ത്ത ദി​വ​സ​വും തീ​യ​തി വ​യ്ക്കാ​ത്ത പ​ര​സ്യ ബാ​ന​ര്‍, ബോ​ര്‍​ഡു​ക​ള്‍ പ​ര​മാ​വ​ധി 30 ദി​വ​സ​മാ​യി ക​ണ​ക്കാ​ക്കി സ്ഥാ​പി​ച്ച​വ​ര്‍ ത​ന്നെ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ നീ​ക്കം ചെ​യ്യ​ണം. ഉ​പ​യോ​ഗ​ശേ​ഷ​മു​ള്ള പോ​ളി എ​ത്തി​ലി​ന്‍ ഷീ​റ്റ് പ്രി​ന്‍റിം​ഗ് യൂ​ണി​റ്റി​ലേ​ക്കോ അം​ഗീ​കൃ​ത റീ​സൈ​ക്ലി​ങ്ങ് യൂ​ണി​റ്റി​ലേ​ക്കോ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഹ​രി​ത ക​ര്‍​മ​സേ​ന​യ്ക്കോ ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി​ക്കോ് യൂ​സ​ര്‍ ഫീ ​ന​ല്‍​കി റീ​സൈ​ക്ലിം​ഗി​നാ​യി തി​രി​ച്ചേ​ല്പി​ക്ക​ണം.

ഹ​രി​ത ക​ര്‍​മ സേ​ന റീ​സൈ​ക്ലി​ങ്ങി​നാ​യി അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​ക്ക് ന​ല്‍​കി​കൊ​ണ്ട് പ​ര​സ്യ പ്രി​ന്‍റിം​ഗ് മേ​ഖ​ല​യി​ല്‍ സീ​റോ വേ​സ്റ്റ് ഉ​റ​പ്പ് വ​രു​ത്ത​ണം. നി​രോ​ധി​ത പ്രി​ന്റിം​ഗ് മെ​റ്റീ​രി​യ​ലു​ക​ളി​ല്‍ നി​യ​മ​പാ​ല​ക​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കും വി​ധം പി​വി​സി ഫ്രീ, ​റീ​സൈ​ക്ല​ബി​ള്‍ ലോ​ഗോ​യും പ്രി​ന്‍റിംഗ് യൂ​ണി​റ്റി​ന്‍റെ പേ​രും പ​തി​ച്ചുകൊ​ണ്ടു​ള്ള പ​ര​സ്യ പ്ര​ചാ​ര​ണ ബോ​ര്‍​ഡു​ക​ള്‍, ഹോ​ര്‍​ഡി​ങ്ങു​ക​ള്‍ സ്ഥാ​പി​ച്ച​താ​യി ക​ണ്ടെ​ത്തു​ന്ന പ​ക്ഷം പ്രി​ന്‍റ് ചെ​യ്ത സ്ഥാ​പ​ന​ത്തി​ന്‍റെയും പ​ര​സ്യ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന ഏ​ജ​ന്‍​സി​യു​ടെ​യും ലൈ​സ​ന്‍​സ് പെ​ര്‍​മി​റ്റ് റ​ദ്ദ് ചെ​യ്യു​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment