സൗഹൃദം നിർത്തിയപ്പോൾ വിവാഹിതയുടെ അ​ശ്ലീ​ല ചി​ത്ര​വും വീ​ഡി​യോ​യും വാ​ട്സ്അ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു: യു​വാ​വ് പി​ടി​യി​ൽ

‌തു​റ​വൂ​ർ: യു​വ​തി​യു​ടെ അ​ശ്ല‌ീ​ല ചി​ത്ര​വും വീ​ഡി​യോ​യും വാ​ട്സ്അ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. കാ​സ​ര്‍​കോ​ട് ചെ​രു​വാ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ട​ന്‍​കോ​ട് വീ​ട്ടി​ല്‍ കെ. ​പി മ​നീ​ഷ് (37) ആ​ണ് പി​ടി​യി​ലാ​യ​ത്.

യു​വ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലു​ണ്ടാ​യി​രു​ന്ന പ്ര​തി ശ​ല്യം ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ യു​വ​തി സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ചു. ഇ​തെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ യു​വി​യു​ടെ ഭ​ര്‍​ത്താ​വി​നെ​യും മ​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി വാ​ട്സ്അ​പ്പ്ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി​യ​തും യു​വ​തി​യു​ടെ അ​ശ്ലീ​ല വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

യു​വ​തി​യു​ടെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കു​ക​യും അ​തി​ല്‍ യു​വ​തി​യു​ടെ അ​യ​ൽ​വാ​സി​ക​ളെ​യും കൂ​ട്ടു​കാ​രെ​യും ചേ​ര്‍​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് യു​വ​തി​യു​ടെ അ​ശ്ലീ​ല ഫോ​ട്ടോ​യും വീ​ഡി​യോ​യും അ​തി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

ചേ​ര്‍​ത്ത​ല കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ഇ​തേ യു​വ​തി​യെ പു​റ​കേ​ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

Related posts

Leave a Comment