ഗ​ർ​ഭി​ണി​യാ​യ 19-കാ​രി​ക്ക് നി​ർ​ബ​ന്ധി​ച്ച് 30 ഗു​ളി​ക​ക​ൾ ന​ൽ​കി, മ​ർ​ദ്ദി​ച്ചും ശ്വാ​സം മു​ട്ടി​ച്ചും കൊ​ല​പ്പെ​ടു​ത്തി; ഇ​റാ​നി​ൽ ദു​ര​ഭി​മാ​ന​ക്കൊ​ല​യെ​ന്ന് സം​ശ​യം

ഗ​ർ​ഭി​ണി​യാ​ണെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ 19-കാ​രി​യെ സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന ഞെ​ട്ടി​ക്കു​ന്ന വാ​ർ​ത്ത​യാ​ണ് ഇ​റാ​നി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന​ത്. പ​ടി​ഞ്ഞാ​റ​ൻ ഇ​റാ​നി​ലെ സ​ന​ന്ദാ​ജ് ന​ഗ​ര​ത്തി​ൽ ന​ട​ന്ന ഈ ​ക്രൂ​ര​മാ​യ സം​ഭ​വം ദു​ര​ഭി​മാ​ന​ക്കൊ​ല​യാ​ണെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

ഹെ​ലി​യ ഫ​ത്താ​ഹി എ​ന്ന 19-കാ​രി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ര​ണ്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ഇ​വ​ർ, ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ത​ന്‍റെ ഗ​ർ​ഭ​ധാ​ര​ണ​ത്തെ​ക്കു​റി​ച്ച് വീ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ അ​ക്ര​മാ​സ​ക്ത​രാ​കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് വോ​റി​യ ഫ​ത്താ​ഹി​യെ​യും മാ​താ​വ് ലെ​യ്‌​ല വീ​സി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​രു​വ​രും കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണ് വി​വ​രം.

മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ പ​ങ്കു​വെ​ച്ച വി​വ​ര​ങ്ങ​ൾ പ്ര​കാ​രം, ന​വം​ബ​ർ 21 ശ​നി​യാ​ഴ്ച കോ​ട​തി​യി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. മ​ക​ൾ​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​ന്ന​തി​നാ​യി മാ​താ​പി​താ​ക്ക​ൾ നേ​ര​ത്തെ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം ഹെ​ലി​യ​യെ​ക്കൊ​ണ്ട് ഏ​ക​ദേ​ശം 30 ആ​ന്റി​ക​ൺ​വ​ൾ​സ​ന്റ് ഗു​ളി​ക​ക​ൾ (anticonvulsant tablets) നി​ർ​ബ​ന്ധി​ച്ച് ക​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഗു​ളി​ക ക​ഴി​ച്ചി​ട്ടും യു​വ​തി മ​രി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും തു​ട​ർ​ന്ന് ത​ല​യി​ണ ഉ​പ​യോ​ഗി​ച്ച് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

ഇ​റാ​നി​ലെ സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള ലിം​ഗ​പ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ൾ ഈ ​സം​ഭ​വ​ത്തി​ലൂ​ടെ വീ​ണ്ടും വ്യ​ക്ത​മാ​കു​ന്നു​വെ​ന്ന് ‘ഹെം​ഗാ​വ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്സ്’, ‘ഹാ​ന ഹ്യൂ​മ​ൻ റൈ​റ്റ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ’ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഗാ​ർ​ഹി​ക പീ​ഡ​നം നേ​രി​ടു​ന്ന സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും മ​തി​യാ​യ നി​യ​മ​സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​ൽ ഇ​റാ​ൻ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ടു​ന്ന​താ​യി ഹെം​ഗാ​വ് കു​റ്റ​പ്പെ​ടു​ത്തി. ഗാ​ർ​ഹി​ക പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രെ ഫ​ല​പ്ര​ദ​മാ​യ നി​യ​മ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ത്ത​തും, ദു​ര​ഭി​മാ​ന​ക്കൊ​ല ന​ട​ത്തു​ന്ന​വ​ർ​ക്ക് ല​ഭി​ക്കു​ന്ന ല​ഘു​വാ​യ ശി​ക്ഷ​ക​ളും നി​യ​മ​ത്തി​ലെ പ​ഴു​തു​ക​ളും സ്ത്രീ​ക​ളെ വ​ലി​യ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ഇ​ര​യാ​ക്കു​ന്നു​വെ​ന്നും, ഇ​ത് കു​റ്റ​വാ​ളി​ക​ൾ​ക്ക് ശി​ക്ഷ​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും സം​ഘ​ട​ന പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

സ്ത്രീ​ക​ൾ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​ൻ കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ​പ​ര​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മാ​ണെ​ന്നും മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Related posts

Leave a Comment