പു​തി​യ കാ​റു​മാ​യി ഷോ​റൂ​മി​ന് പു​റ​ത്തി​റ​ങ്ങി​യ ഉ​ട​ൻ അ​പ​ക​ടം; നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക് ,വീ​ഡി​യോ വൈ​റ​ൽ

പു​തി​യ കാ​ർ സ്വ​ന്ത​മാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ ഷോ​റൂ​മി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി​യ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ക​ർ​ണാ​ട​ക​യി​ലെ സാ​ഗ​ർ ടൗ​ണി​ലാ​ണ് നാ​ട​കീ​യ​മാ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. പു​തു​താ​യി വാ​ങ്ങി​യ കാ​റു​മാ​യി ഷോ​റൂ​മി​ന് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ ഉ​ട​ൻ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ടു​ക​യും റോ​ഡി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു.

മാ​രു​തി ഷോ​റൂ​മി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​റോ​ടി​ച്ച ഉ​പ​ഭോ​ക്താ​വി​ന് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. റോ​ഡ​രി​കി​ലെ ഗാ​ർ​ഡ് റെ​യി​ൽ ത​ക​ർ​ത്താ​ണ് കാ​ർ ബൈ​ക്കി​ലി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നും പി​ന്നി​ലി​രു​ന്ന​യാ​ളും റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​ലി​യ പ​രി​ഭ്രാ​ന്തി​യാ​ണ് ഉ​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ൽ വ്യ​ക്ത​മാ​ണ്. ഡ്രൈ​വ​ർ​ക്ക് എ​ങ്ങ​നെ​യു​മാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന കാ​ര്യം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും പ്രാ​യ​വും ഏ​ത് ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളും പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

സാ​ഗ​ർ പോ​ലീ​സ് സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​നു​ള്ള യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ.

 

 

Related posts

Leave a Comment