പട്ടാളക്കാരായ സഹോദരന്മാര്‍ പരസ്പരം വെടിവച്ചു മരിക്കാനുണ്ടായ സംഭവത്തിനു പിന്നിലെ രഹസ്യം ചുരുളഴിയുന്നുവോ? സംഭവം നടന്നത് ഒന്നാം ലോകയുദ്ധകാലത്ത്

two-soldeirsലോകയുദ്ധങ്ങള്‍ എന്നും മനുഷ്യരാശിക്ക് ഭീഷണിയുയര്‍ത്തുന്നതാണ്. യുദ്ധത്തില്‍ പട്ടാളക്കാര്‍ മരിക്കുന്നത് സാധാരണമാണെങ്കില്‍ ഒരേ സൈന്യത്തിലെ പട്ടാളക്കാര്‍ പരസ്പരം വെടിവച്ചു മരിക്കുന്നത് അപൂര്‍വ സംഭവമാണ്. പരസ്പരം വെടിവച്ചു മരിക്കുന്നവര്‍ സഹോദരങ്ങളാണെങ്കിലോ..? അങ്ങനെയൊരു സംഭവം നടന്നിട്ട് വര്‍ഷം 100 കഴിഞ്ഞിരിക്കുന്നു. 1916 ജൂലൈ 7നായിരുന്നു ബ്രിട്ടീഷ് സൈന്യത്തിലെ രണ്ടു ലെഫ്റ്റനന്റുമാരായ ലിയോനാര്‍ഡ് ട്രെഗാസ്കിയും സഹോദരന്‍ ആര്‍തര്‍ ട്രെഗാസ്കിയും പരസ്പരം വെടിവച്ചു മരിച്ചത്. ജര്‍മനിയ്‌ക്കെതിരായ യുദ്ധത്തില്‍ ഫ്രാന്‍സിലെ മാമെറ്റ്‌സ് വുഡില്‍ വച്ചാണ് ഇവര്‍ ഹരാക്കിരിയ്ക്കു സമാനമായ തോക്കുപ്രയോഗത്തിലൂടെ മരണമടഞ്ഞത്.

മൃതദേഹങ്ങള്‍ തമ്മില്‍ 50 മീറ്റര്‍ അകലമുണ്ടായിരുന്നു. ഇവര്‍ യുദ്ധകാലത്തെഴുതിയ കത്തുകളും ഇവരുടെ ഫോട്ടോകളും ഉള്‍പ്പെടെയുള്ള അനുബന്ധ വസ്തുക്കള്‍ ഇവരുടെ മാതാപിതാക്കള്‍  ഇംപീരിയല്‍ വാര്‍ മ്യൂസിയത്തിന് സംഭാവന ചെയതിരുന്നു. സഹോദരന്മാരുടെ നൂറാം ചരമവാര്‍ഷിക വേളയില്‍ മ്യൂസിയം ഈ വസ്തുക്കള്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയാണ്.

മക്കളുടെ മരണവാര്‍ത്തയറിച്ചു കൊണ്ട് ഇവരുടെ അമ്മയ്ക്കു കിട്ടിയ ടെലഗ്രാം സന്ദേശവും  ഇവരുടെ ധീരതയെ പ്രശംസിക്കുന്ന കമാന്‍ഡിംഗ് ഓഫീസര്‍ സ്മിത്തിന്റെ പ്രസ്താവനകളും കൂട്ടത്തിലുണ്ട്. ഒന്നാം ലോകയുദ്ധത്തില്‍ മരിച്ചവരുടെ അവശേഷിപ്പുകള്‍ മ്യൂസിയത്തിലേക്കു സംഭാവന ചെയ്യണമെന്ന അധികൃതര്‍ 1917-20 കാലയളവില്‍ പത്രപ്പരസ്യങ്ങളിലൂടെ അഭ്യര്‍ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ജവാന്മാരുടെ ഓര്‍മകളുടെ അവശേഷിപ്പുകള്‍ മ്യൂസിയത്തിലേക്ക് ഒഴുകി.

ഈ ധീര ജവാന്മാരുടെ മരണം തനിക്കും തന്റെ ബറ്റാലിയനും വലിയ നഷ്ടമാണുണ്ടാക്കിയതെന്നാണ് ബറ്റാലിയന്റെ ലഫ്റ്റനന്റ് കേണല്‍ അന്നു പറഞ്ഞത്. എന്നാല്‍ 100 വര്‍ഷം പിന്നിട്ടിട്ടും ഇരുവരും വെടിവച്ചു മരിക്കാനുണ്ടായ കാരണം അവ്യക്തമായി തന്നെ തുടരുകയാണ്.

Related posts