അമ്മയുടെ വിവാഹേതര ബന്ധം അറിഞ്ഞ മകന്‍ അമ്മിക്കല്ല് കൊണ്ട് ഇടിച്ചു കൊന്നു ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…

തമിഴ്നാട്ടില്‍ അമ്മയെ മകന്‍ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നു. അമ്മയ്ക്ക് വിവാഹേതര രഹസ്യബന്ധമുള്ളതായി തിരിച്ചറിഞ്ഞതാണ് മകന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

മധുരയിലെ മീനാംബാല്‍പുരത്താണ് സംഭവം. മറ്റൊരു പുരുഷനുമായി അമ്മയ്ക്ക് ബന്ധമുള്ളതായി മനസിലാക്കിയതാണ് പ്രകോപനത്തിന് കാരണം. 19കാരനായ എസ് ഓംശക്തിയാണ് അമ്മയെ അമ്മിക്കല്ല് കൊണ്ട് ഇടിച്ചുകൊന്നതെന്ന് പൊലീസ് പറയുന്നു.

അമ്മയുടെ രഹസ്യബന്ധം തിരിച്ചറിഞ്ഞ ഓംശക്തി അമ്മയെ താക്കീത് ചെയ്തുവെങ്കിലും ഇത് വകവെയ്ക്കാതെ അവര്‍ ബന്ധം തുടരുകയായിരുന്നു. ഇതോടെ ഓംശക്തി അസ്വസ്ഥനായി.

തുടര്‍ന്ന് അമ്മയെ കൊലപ്പെടുത്തുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അമ്മയെ അമ്മിക്കല്ല് കൊണ്ട് മകന്‍ ഇടിച്ചുകൊന്നത്. ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ മകനെ അറസ്റ്റ് ചെയ്തു.

Related posts

Leave a Comment