പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ രാ​ഹു​ൽ ഇ​ന്ന് അ​മേ​ഠി​യി​ൽ; സോ​ണി​യ​യും എ​ത്തി​യേ​ക്കും

ല​ക്നോ: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് അ​മേ​ഠി​യി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും. 14 വ​ർ​ഷ​മാ​യി രാ​ഹു​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കോ​ണ്‍​ഗ്ര​സ് ശ​ക്തി​കേ​ന്ദ്ര​മാ​ണ് അ​മേ​ഠി. രാ​ഹു​ൽ ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ തു​ട​ര​വെ​യാ​ണ് അ​ദ്ദേ​ഹം പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​ത്. നേ​ര​ത്തെ അ​ദ്ദേ​ഹം വ​യ​നാ​ട്ടി​ലും പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു.

പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് അ​മേ​ഠി​യു​ടെ ഭ​ര​ണ​കേ​ന്ദ്ര​മാ​യ ഗൗ​രി​ഗ​ഞ്ചി​ൽ രാ​ഹു​ൽ റോ​ഡ് ഷോ ​ന​ട​ത്തും. കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​കും. യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ലി​നൊ​പ്പം ചേ​ർ​ന്നേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ.

ബി​ജെ​പി​യു​ടെ സ്മൃ​തി ഇ​റാ​നി​യാ​ണ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും രാ​ഹു​ലി​നെ​തി​രേ മ​ത്സ​രി​ക്കു​ന്ന​ത്. ഇ​വ​ർ വ്യാ​ഴാ​ഴ്ച നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ ത​വ​ണ രാ​ഹു​ലി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും 2019 തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് സ്മൃ​തി ഇ​റാ​നി തു​ട​ർ​ച്ച​യാ​യി മ​ണ്ഡ​ല​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

Related posts