സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ന്‍ എം​ബ​സി ഏ​റ്റു​വാ​ങ്ങി; നാട്ടിലെത്തിയത് രണ്ടുവര്‍ഷം മുമ്പ്; ഇ​ന്ത്യ​ന്‍ എം​ബ​സി ജാ​ഗ്ര​താ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു

ജ​റു​സ​ലേം: ഗാ​സ​യി​ലെ ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ റോ​ക്ക​റ്റാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ടു​ക്കി കീ​രി​ത്തോ​ട് സ്വ​ദേ​ശി​നി സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ത്യ​ന്‍ എം​ബ​സി ഏ​റ്റു​വാ​ങ്ങി.

ഏ​റ്റ​വും അ​ടു​ത്ത​ദി​വ​സം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ക്കാ​ര്‍ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ ക​ഴി​യ​ണ​മെ​ന്ന് ഇ​ന്ത്യ​ന്‍ എം​ബ​സി ജാ​ഗ്ര​താ​നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു.

അ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട​ണം. അ​നാ​വ​ശ്യ​യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ല​യാ​ളം അ​ട​ക്കം നാ​ലു​ഭാ​ഷ​ക​ളി​ലു​ള്ള നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കെ​യ​ർ​ടേ​ക്ക​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന സൗ​മ്യ കീ​രി​ത്തോ​ട്ടി​ലു​ള്ള ഭ​ർ​ത്താ​വ് സ​ന്തോ​ഷു​മാ​യി ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ അ​ഷ്ക്ക​ലോ​ൺ ന​ഗ​ര​ത്തി​ലെ ഇ​വ​രു​ടെ താ​മ​സ​സ്ഥ​ല​ത്ത് റോ​ക്ക​റ്റ് പ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​സ്ര​യേ​ലി​ലു​ള്ള ബ​ന്ധു​വാ​ണ് മ​ര​ണ​വി​വ​രം അ​റി​യി​ച്ച​ത്.

ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ​മാ​രാ​യ സ​തീ​ശ​ന്‍റെ​യും സാ​വി​ത്രി​യു​ടെ​യും മ​ക​ളാ​ണ്.

ഏ​ഴു വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ലാ​ണ്. ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണ് നാ​ട്ടി​ൽ വ​ന്ന​ത്. ഏ​ക മ​ക​ൻ അ​ഡോ​ണ്‍.

Related posts

Leave a Comment