രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഒ​മ്പ​ത് നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ക​ത്ത്; ക​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് 12 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ക​ത്ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഒ​മ്പ​തോ​ളം നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്.

സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കു​ക, വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി വി​ത​ണം ചെ​യ്യു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്.

ത​ങ്ങ​ൾ മു​മ്പും ഈ ​വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ല നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യെ​ങ്കി​ലും കേ​ന്ദ്രം അ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​ദു​ര​ന്ത​മാ​യി മാ​റു​ന്ന​തി​ലേ​ക്ക് ഇ​ത് വ​ഴി​തെ​ളി​യി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു.

ക​ത്തി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ:

* രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലും ത​ദ്ദേ​ശീ​യ ത​ല​ത്തി​ലും വാ​ക്സി​ൻ ശേ​ഖ​രി​ക്ക​ണം.

* എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യ​ണം.

* വാ​ക്‌​സി​ന്‍ നി​ര്‍​മാ​ണം വി​പു​ല​പ്പെ​ടു​ത്താ​നാ​യി നി​ര്‍​ബ​ന്ധി​ത ലൈ​സ​ന്‍​സ് സം​വി​ധാ​നം.

* ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ 35000 കോ​ടി രൂ​പ വാ​ക്സി​നാ​യി മാ​റ്റി​വ​യ്ക്ക​ണം.

* സെ​ന്‍​ട്ര​ല്‍ വി​സ്ത നി​ര്‍​മാ​ണം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി​വെ​ക്കു​ക. ആ ​പ​ണം ഓ​ക്സി​ജ​നും വാ​ക്സി​നു​മാ​യി ഉ​പ​യോ​ഗി​ക്കു​ക.

* പി​എം കെ​യ​റി​ൽ പി​ടി​ച്ചു​വ​ച്ചി​രി​ക്കു​ന്ന മു​ഴു​വ​ൻ പ​ണ​വും വാ​ക്സി​നും ഓ​ക്സി​ജ​നും ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി ചെ​ല​വ​ഴി​ക്ക​ണം.

* രാ​ജ്യ​ത്തെ തൊ​ഴി​ൽ ര​ഹി​ത​ർ​ക്ക് മാ​സം​തോ​റും 6000 രൂ​പ സ​ഹാ​യം ന​ൽ​ക​ണം.

* ആ​വ​ശ്യ​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വി​ത​ര​ണം ചെ​യ്യ​ണം.

* കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ റ​ദ്ദാ​ക്കി, ക​ർ​ഷ​ക​ർ കോ​വി​ഡി​ന് ഇ​ര​ക​ളാ​കു​ന്ന​ത് ത​ട​യ​ണം.

Related posts

Leave a Comment