വാക്‌സിനോട് ‘വാടാ മോനേ’… എന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ വകഭേദം ! ബ്രിട്ടനില്‍ കോവിഡ് വ്യാപനം കൂടൂതല്‍ രൂക്ഷമാകുന്നു…

കൊറോണ ലോകത്തുനിന്ന് ഒഴിഞ്ഞു പോകുമെന്ന പ്രതീക്ഷകള്‍ അസ്ഥാനത്താകുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാക്‌സിനുമൊക്കെ കൊറോണയെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്.

വാക്‌സിനെതിരെ ഭാഗിക പ്രതിരോധം കൈവരിച്ച ദക്ഷിണാഫ്രിക്കന്‍ വകഭേസം ലണ്ടനിലെ ചിലയിടങ്ങളില്‍ അതിവേഗം പടരുകയാണെന്നാണ് പുതിയ വാര്‍ത്ത.

വാന്‍ഡ്‌സ്വര്‍ത്ത് ആന്‍ഡ് ലാംബെത്ത് പ്രദേശത്ത് 70 ഓളം പേരെയാണ് ഈ ഇനം കൊറോണ ബാധിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സെല്‍ഫ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്.

ആറരലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന തെക്കന്‍ ബറോകളിലെല്ലാം കൂടി 44 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതുകൂടാതെ മറ്റ് 30 പേരില്‍ കൂടി ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ മേഖലയില്‍ താമസിക്കുകയോ, ജോലി ചെയ്യുകയോ അല്ലെങ്കില്‍ ഇതുവഴി യാത്ര ചെയ്യുകയോ ചെയ്ത 11 വയസ്സിനു മുകളിലുള്ള സകലരും പിസിആര്‍ ടെസ്റ്റിന് വിധേയരാകുവാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആഴ്ചയില്‍ രണ്ടു തവണ നടത്തുന്ന പരിശോധനകള്‍ക്ക് പുറമേയാണിത്. ഇതുവരെ നടത്തിയതില്‍ ഏറ്റവും വ്യാപകമായ പരിശോധനയായിരിക്കും ഇതെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

പുതിയ ഇനം ഉണ്ടാകാന്‍ ഇടയുള്ള ഓരോ സ്രോതസ്സും കണ്ടെത്തി വ്യാപനം പൂര്‍ണ്ണമായും തടയുക എന്നതാണ്‍ ഉദ്ദേശം. മാര്‍ച്ചിലാണ് ദക്ഷിണാഫ്രിക്കന്‍ വകഭേദത്തിന്റെ സാന്നിധ്യം ആദ്യമായി ഇവിടെ കണ്ടെത്തുന്നത്.

അന്നുമുതല്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയവരൊക്കെ സെല്‍ഫ് ഐസൊലേഷനിലോ അല്ലെങ്കില്‍ സെല്‍ഫ് ഐസൊലേഷന്‍ പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടുണ്ട്.

അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തി അവരെയും സെല്‍ഫ് ഐസൊലേഷന് വിധേയരാക്കുകയാണ്.

പുതിയ രോഗവ്യാപനം ഭയക്കേണ്ട ഒന്നാണെന്ന് എന്‍എച്ച്എസ് അധികൃതര്‍ തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗവ്യാപന നിരക്കാണ് കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ രേഖപ്പെടുത്തിയത്.

Related posts

Leave a Comment