കോവിഡിനു കടിഞ്ഞാണിടാൻ…‘പിള്ളേരേ, പറഞ്ഞില്ലാന്നു വേണ്ട, ഏഴിനു മുന്നേ ബീച്ചിൽ നിന്നു കേറിക്കോണം!’


ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബീ​ച്ചു​ക​ളി​ൽ ശ​നി ഞാ​യ​ർ മ​റ്റ് അ​വ​ധി ദി​വ​സ​ങ്ങ​ൾ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ മാ​ത്രം ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​ന അ​നു​മ​തി ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ അ​ല​ക്സാ​ണ്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജി​ല്ലാ​ത​ല ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

വി​വാ​ഹം പൊ​തു ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് ആ​ളു​ക​ളു​ടെ എ​ണ്ണം മു​ൻ​നി​ശ്ച​യ​പ്ര​കാ​രം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കും. വി​വാ​ഹ​വും മ​റ്റു പൊ​തു ച​ട​ങ്ങു​ക​ളു​ടെ​യും സ​മ​യം ര​ണ്ടു മ​ണി​ക്കൂ​ർ ആ​യി ചു​രു​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

വി​വാ​ഹം, പൊ​തു ച​ട​ങ്ങു​ക​ൾ, വാ​ർ​ഷി​ക പ​രി​പാ​ടി​ക​ൾ, രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ നി​ർ​ബ​ന്ധ​മാ​യും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.​

വി​വാ​ഹം ബ​ന്ധ​പ്പെ​ട്ട വീ​ട്ടു​കാ​രും ഓ​ഡി​റ്റോ​റി​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ൾ ഉ​ട​മ​സ്ഥ​രും, പ​ള്ളി പ​രി​പാ​ടി​ക​ൾ ഉ​ത്സ​വ​ങ്ങ​ൾ തു​ട​ങ്ങി​യ സം​ഘാ​ട​ക​രും കോ​വി​ഡ് 19 ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

കടകളിലെ ജീവനക്കാർ…
ക​ട​ക​ളി​ലും മ​റ്റും നി​ൽ​ക്കു​ന്ന ജീ​വ​ന​ക്കാ​ർ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ആ​ർ. ടി ​പി. സി. ​ആ​ർ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക​ണം. നൂ​റി​ല​ധി​കം ആ​ളു​ക​ളെ പൊ​തു​പ​രി​പാ​ടി​ക​ൾ പ​ങ്കെ​ടു​പ്പി​ക്ക​ണം എ​ങ്കി​ൽ അ​വ​ർ ര​ണ്ടാം ഘ​ട്ട വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​വ​രും ആ​ർ ടി ​പി സി ​ആ​ർ ടെ​സ്റ്റ് ചെ​യ്ത കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രും ആ​യി​രി​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി പ്രൈ​വ​റ്റ് ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രെ നി​ർ​ത്തി കൊ​ണ്ടു​പോ​കു​ന്ന​തും വി​ല​ക്കി​യി​ട്ടു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ലും മ​റ്റ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ലും ​രോ​ഗി​ക​ളെ സ​ന്ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന​വ​ർ വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രോ ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് ന​ട​ത്തി​യ​വ​രോ ആ​യി​രി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന വ​യ്ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് കെ.​ജി രാ​ജേ​ശ്വ​രി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യ​ദേ​വ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ എ​ൽ അ​നി​ത​കു​മാ​രി തു​ട​ങ്ങി​യ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു.

 

Related posts

Leave a Comment