ഡെ​​ര്‍​ബി ജ​​യി​​ച്ച്റ​​യ​​ല്‍ മാ​​ഡ്രി​​ഡ്

മാ​ഡ്രി​ഡ്: സ്പാ​നി​ഷ് ലാ ​ലി​ഗ ഫു​ട്‌​ബോ​ളി​ലെ മാ​ഡ്രി​ഡ് ഡെ​ര്‍​ബി​യി​ല്‍ റ​യ​ലി​നു ജ​യം. സ്വ​ന്തം ത​ട്ട​ക​മാ​യ സാ​ന്‍റി​യാ​ഗൊ ബ​ര്‍​ണ​ബ്യൂ​വി​ല്‍ അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ല്‍ മാ​ഡ്രി​ഡ് 3-2ന് ​അ​ത്‌​ല​റ്റി​ക്കോ മാ​ഡ്രി​ഡി​നെ കീ​ഴ​ട​ക്കി. ആ​ദ്യ പ​കു​തി​യി​ല്‍ അ​ഡെ​മോ​ള ലു​ക്ക്മാ​നി​ലൂ​ടെ (33) അ​ത്‌​ല​റ്റി​ക്കോ ലീ​ഡ് നേ​ടി.

എ​ന്നാ​ല്‍, വി​നീ​ഷ്യ​സ് ജൂ​ണി​യ​റി​ന്‍റെ ഇ​ര​ട്ട​ഗോ​ള്‍ (52, 72 പെ​നാ​ല്‍​റ്റി) റ​യ​ലി​നു ജ​യം സ​മ്മാ​നി​ച്ചു. ഫെ​ഡെ​റി​ക്കോ വാ​ല്‍​വെ​ര്‍​ഡെ​യു​ടെ (55) വ​ക​യാ​യി​രു​ന്നു ടീ​മി​ന്‍റെ മ​റ്റൊ​രു ഗോ​ള്‍. ന​ഹ്‌​വേ​ല്‍ മോ​ളി​ന (66) അ​ത്‌​ല​റ്റി​ക്കോ​യു​ടെ ര​ണ്ടാം ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. 77-ാം മി​നി​റ്റി​ല്‍ വാ​ല്‍​വെ​ര്‍​ഡെ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ റ​യ​ല്‍ മാ​ഡ്രി​ഡ് പ​ത്തു​പേ​രി​ലേ​ക്കു ചു​രു​ങ്ങി.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ എ​ഫ്‌​സി ബാ​ഴ്‌​സ​ലോ​ണ 1-0ന് ​റ​യോ വ​യ്യ​ക്കാ​നോ​യെ തോ​ല്‍​പ്പി​ച്ചു. റൊ​ണാ​ള്‍​ഡോ അ​രൂ​ജോ​യു​ടെ (24) വ​ക​യാ​യി​രു​ന്നു ബാ​ഴ്‌​സ​ലോ​ണ​യു​ടെ ഗോ​ള്‍. ലീ​ഗി​ല്‍ 29 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 73 പോ​യി​ന്‍റു​മാ​യി ബാ​ഴ്‌​സ​ലോ​ണ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 69 പോ​യി​ന്‍റു​മാ​യി റ​യ​ല്‍ മാ​ഡ്രി​ഡ് ര​ണ്ടാ​മ​തു​ണ്ട്.

Related posts

Leave a Comment