ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ച​ര​ണ​ച്ചൂ​ടി​ന് ആ​വേ​ശം പ​ക​രാ​ൻ നാ​ളെ പി​ണ​റാ​യി വി​ജ​യ​ൻ കോ​ട്ട​യ​ത്ത്


കോ​​ട്ട​​യം: ഇ​​ട​​തു സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണാ​​ര്‍​ഥം മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍ നാ​​ളെ ജി​​ല്ല​​യി​​ല്‍ എ​​ത്തും. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ പ​​ര്യ​​ട​​ന​​ത്തി​​നു​​ശേ​​ഷം കു​​ട്ടി​​ക്കാ​​ന​​ത്തു ത​​ങ്ങു​​ന്ന മു​​ഖ്യ​​മ​​ന്ത്രി നാ​​ളെ രാ​​വി​​ലെ 10ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ലെ സി​​പി​​എം ഏ​​രി​​യാ ക​​മ്മി​​റ്റി ഓ​​ഫീ​​സാ​​യ യെ​​ച്ചൂ​​രി ഭ​​വ​​നി​​ല്‍ എ​​ത്തും. തു​​ട​​ര്‍​ന്ന് പ​​ത്ര​​സ​​മ്മേ​​ള​​നം. പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​നു​​ശേ​​ഷം പേ​​ട്ട​​ക്ക​​വ​​ല​​യി​​ല്‍ 11ന് ​​പൊ​​തു​​സ​​മ്മേ​​ള​​നം. ഉ​​ച്ച​​ഭ​​ക്ഷ​​ണ​​ത്തി​​നും വി​​ശ്ര​​മ​​ത്തി​​നും ശേ​​ഷം വൈ​​കു​​ന്നേ​​രം നാ​​ലി​​നു ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലാ​​ണ് ര​​ണ്ടാ​​മ​​ത്തെ പൊ​​തു​​സ​​മ്മേ​​ള​​നം.

അ​​ഞ്ചി​​ന് ഏ​​റ്റു​​മാ​​നൂ​​ര്‍ കോ​​വി​​ല്‍​പാ​​ടം മൈ​​താ​​ന​​ത്തും ആ​​റി​​ന് പാ​​ലാ കൊ​​ട്ടാ​​ര​​മ​​റ്റം ബ​​സ്‌​​സ്റ്റാ​​ന്‍​ഡി​​ലും ചേ​​രു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​ലും മു​​ഖ്യ​​മ​​ന്ത്രി പ്ര​​സം​​ഗി​​ക്കും. സ​​മ്മേ​​ള​​ന​​ങ്ങ​​ളി​​ല്‍ ഇ​​ട​​തു മു​​ന്ന​​ണി സ്ഥാ​​നാ​​ര്‍​ഥി​​ക​​ളും എ​​ത്തും. പാ​​ലാ​​യി​​ലെ സ​​മ്മേ​​ള​​ന​​ത്തോ​​ടെ ജി​​ല്ല​​യി​​ലെ പ​​ര്യ​​ട​​നം പൂ​​ര്‍​ത്തി​​യാ​​ക്കി മു​​ഖ്യ​​മ​​ന്ത്രി എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ലേ​​ക്ക് തി​​രി​​ക്കും. തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ തി​​രു​​വ​​ല്ല​​യി​​ല്‍​നി​​ന്നാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ​​ര്യ​​ട​​ന​​ത്തി​​നു തു​​ട​​ക്ക​​മാ​​യ​​ത്.

ജി​​ല്ല​​യി​​ല്‍ പത്രിക നൽകിയത് 76 പേ​​ര്‍
കോ​​ട്ട​​യം: നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന് നാ​​മ​​നി​​ര്‍​ദേ​​ശ​​പ​​ത്രി​​ക സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള സ​​മ​​യ​​പ​​രി​​ധി അ​​വ​​സാ​​നി​​ച്ച​​പ്പോ​​ള്‍ ജി​​ല്ല​​യി​​ല്‍ 76 പേ​​ര്‍ മ​​ത്സ​​ര രം​​ഗ​​ത്ത്. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലാ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ പ​​ത്രി​​ക​​ക​​ള്‍ ല​​ഭി​​ച്ച​​ത്- 11 പേ​​ര്‍. പാ​​ലാ, പൂ​​ഞ്ഞാ​​ര്‍ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ല്‍ 10 പേ​​ര്‍ വീ​​ത​​വും ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ ഒ​​ന്‍​പ​​ത് പേ​​രും വൈ​​ക്കം, ഏ​​റ്റു​​മാ​​നൂ​​ര്‍, പു​​തു​​പ്പ​​ള്ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ എ​​ട്ടു പേ​​ര്‍ വീ​​ത​​വു​​മാ​​ണ് പ​​ത്രി​​ക ന​​ല്‍​കി​​യി​​ട്ടു​​ള്ള​​ത്.

കോ​​ട്ട​​യ​​ത്ത് ഏ​​ഴു പേ​​രും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ അ​​ഞ്ചു​​പേ​​രും പ​​ത്രി​​ക ന​​ല്‍​കി. പ​​ല​​രും ഒ​​ന്നി​​ല​​ധി​​കം പ​​ത്രി​​ക​​ക​​ള്‍ ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. ആ​​കെ 137 പ​​ത്രി​​ക​​ക​​ളാ​​ണ് ല​​ഭി​​ച്ച​​ത്. നാ​​മ​​നി​​ര്‍​ദേ​​ശ പ​​ത്രി​​ക​​ക​​ളു​​ടെ സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന ഇന്ന് ​​ന​​ട​​ക്കും. 26 വ​​രെ പ​​ത്രി​​ക പി​​ന്‍​വ​​ലി​​ക്കാ​​ന്‍ സ​​മ​​യ​​പ​​രി​​ധി​​യു​​ണ്ട്.



Related posts

Leave a Comment