കുറുകെചാടിയ പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ കാർ വെട്ടിച്ചു; പിന്നെ കൂട്ടയിടി; അപകടത്തിൽപ്പെട്ടത് മൂന്ന് കാറുകൾ


മ​ട്ട​ന്നൂ​ർ: വാ​ഹ​ന​ത്തി​ന് കു​റു​കെ ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു മ​റ്റു ര​ണ്ടു കാ​റു​ക​ളി​ൽ ഇ​ടി​ച്ച് അ​പ​ക​ടം. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ ഉ​രു​വ​ച്ചാ​ൽ പ​ഴ​ശി യി​ലാ​യി​രു​ന്നു അ​പ​ക​ടം.

കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ആ​ൾ​ട്ടോ കാ​റാ​ണ് റോ​ഡി​ന് കു​റു​കെ ചാ​ടി​യ പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ടു മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റി​ലും ആ​ൾ​ട്ടോ കാ​റി​ലും ഇ​ടി​ച്ച​ത്.

നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഡ്രൈ​വ​ർ ചെ​മ്പേ​രി സ്വ​ദേ​ശി നി​ഖി​ൽ ഉ​രു​വ​ച്ചാ​ൽ ഐ​എം​സി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ചെ​മ്പേ​രി​യി​ൽ നി​ന്നും ത​ല​ശേ​രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​റാ​ണ് പൂ​ച്ച​യെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ വേ​ണ്ടി​യു​ള്ള ശ്ര​മ​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. മ​ട്ട​ന്നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​ഹ​ന​ങ്ങ​ൾ നീ​ക്കി.

Related posts

Leave a Comment