ഭാര്യയെ പുറകേ നടന്ന് ശല്യം ചെയ്യൽ; തർക്കത്തിനിടെ യുവാവിനെ സ്ക്രൂഡ്രൈവറിന് കുത്തിക്കൊന്ന് ഭർത്താവ്

തൃശൂര്‍: ഭാര്യയെ ശല്ല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ ഭര്‍ത്താവ് സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തികൊന്നു.

മുരിങ്ങൂര്‍ സ്വദേശി താമരശേരി വീട്ടില്‍ മിഥുന്‍ ആണ് തൃശൂര്‍ മാള വലിയപറമ്പ് ജംഗ്ഷനില്‍വെച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകള്‍ ഏറ്റിട്ടുണ്ട്. സംഭവത്തില്‍ കാക്കുളിശേരി സ്വദേശിയായ ബിനോയിയെ മാള പോലീസ് കസ്റ്റഡിയിലെടുത്തു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. പ്രതി മാള സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.

Related posts

Leave a Comment