ദൈ​വ​ത്തെ ക​ണ്ട നി​മി​ഷം..!മി​സോ​റമി​ലെ കത്തോലിക്കാ സഭാ സ്ഥാ​പ​നങ്ങളെക്കു​റി​ച്ചു ഗ​വ​ർ​ണ​ർ ശ്രീ​ധ​ര​ന്‍ പി​ള്ള പ​റ​യു​ന്നു…

കോ​​​ഴി​​​ക്കോ​​​ട്: മി​​​സോ​​​റ​​​മി​​​ലെ ക്രി​​​സ്ത്യ​​​ന്‍ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ ന​​​ന്‍​മ​​​യു​​​ടെ കാ​​​ണാക്കാ​​​ഴ്ച​​​ക​​​ളു​​​മാ​​​യി മി​​​സോ​​​റം ഗ​​​വ​​​ര്‍​ണ​​​റും മ​​​ല​​​യാ​​​ളി​​​യും ബി​​​ജെ​​​പി മു​​​ന്‍ സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ പി.​​​എ​​​സ്. ശ്രീ​​​ധ​​​ര​​​ന്‍ പി​​​ള്ള​​​യു​​​ടെ പു​​​സ്ത​​​കം.

സം​​​സ്ഥാ​​​ന​​​ത്തെ ജ​​ന​​ങ്ങ​​ളു​​ടെ ജീ​​​വി​​​ത​​​രീ​​​തി​​​ക​​​ളും ക​​​ത്തോ​​​ലി​​​ക്ക​​​സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ത്തു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ-​​​സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ന​​​ന്‍​മ കാ​​​ഴ്ച​​​ക​​​ളു​​​മാ​​​ണ് ‘ജ​​​സ്റ്റി​​​സ് ഫോ​​​ര്‍ ഓ​​​ള്‍ പ്ര​​​ജു​​​ഡി​​​സ് ടു ​​​ന​​​ൺ’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ലൂ​​​ടെ അ​​​ദ്ദേ​​​ഹം വി​​​വ​​​രി​​​ക്കു​​​ന്ന​​​ത്.

പു​​​സ്ത​​​കം തി​​രു​​വ​​ന​​ന്ത​​പു​​രം രാ​​​ജ്ഭ​​​വ​​​നി​​​ല്‍ നാ​​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30-ന് ​​​ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ഗ​​​വ​​​ര്‍​ണ​​​ര്‍ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ന്‍ സി​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ക​​​ര്‍ദി​​​നാ​​​ൾ മാ​​​ർ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി​​​ക്ക് ആ​​​ദ്യ പ്ര​​​തി​​​ന​​​ല്‍​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും.

കേ​​​ര​​​ള​​​ത്തി​​​ലെ​​​യും മി​​​സോ​​​റ​​​മി​​​ലെ​​​യും ക്രി​​​സ്ത്യ​​​ന്‍ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സം​​​ഭാ​​​വ​​​ന എ​​​ത്ര​​​ത്തോ​​​ള​​​മെ​​​ന്ന് ​​​ചി​​​ത്ര​​​സ​​​ഹി​​​തം പു​​​സ്ത​​​ക​​​ത്തി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം ഇ​​​ത​​​ര മ​​​ത​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളെ ചേ​​​ര്‍​ത്തു​​​വ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള പ​​​ഠ​​​ന​​​വും ഉ​​​ള്‍​ക്കൊ​​​ള്ളി​​​ച്ചി​​​ട്ടു​​​ണ്ട്.

മി​​​സോ​​​റ​​​മി​​​ലെ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ ഉ​​​ണ​​​ര്‍​വി​​​നു കാ​​​ര​​​ണം ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടേ​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണെ​​​ന്ന് പു​​​സ്ത​​​ക​​​ത്തി​​​ല്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

Related posts

Leave a Comment