ക്ഷമ ചോദിച്ച് വീണ്ടും; ഞങ്ങൾക്കു പിഴവുപറ്റി; വിവരചോർച്ചയിൽ വീണ്ടും കുറ്റസമ്മതവുമായി സുക്കർബർഗ്

വാഷിംഗ്ടണ്‍: ഡേറ്റ ചോർച്ച വിവാദത്തിൽ യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്പാകെ ഫേസ്ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് മാപ്പ് അപേക്ഷിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതിൽ ഞങ്ങൾക്ക് വലിയ തെറ്റ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും സുക്കർബർഗ് സെനറ്റ് ജുഡീഷറി ആൻഡ് കൊമേഴ്സ് കമ്മിറ്റിക്കു മുന്പാകെ പറഞ്ഞു.

വ്യാജ വാർത്തകൾ, തെരഞ്ഞെടുപ്പുകളിലെ ഇടപെടൽ എന്നിവയിൽ കന്പനി വേണ്ടത്ര ജാഗ്രത കാട്ടിയില്ല. ഫേസ്ബുക്ക് തെരഞ്ഞെടുപ്പുകളെ മാനിക്കുന്നുവെന്നും സുക്കർബർഗ് പറഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിനെ കൂടുതൽ സുരക്ഷിതമാക്കുമെന്നും ഇതിനായി കന്പനി അടിസ്ഥാനപരമായ മാറ്റങ്ങൾക്ക് തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രാ​റ്റ​ജി​ക് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ല​ബോ​റ​ട്ട​റീ​സ് (എ​സ്സി​എ​ൽ) ഗ്രൂ​പ്പും അ​തി​ന്‍റെ കീ​ഴി​ലു​ള്ള കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക എ​ന്ന സ്ഥാ​പ​നവും അ​ഞ്ചു കോ​ടി​യി​ലേ​റെ​പ്പേ​രു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫേ​സ്ബു​ക്കി​ൽ​നി​ന്നു കൈ​വ​ശ​പ്പെ​ടു​ത്തി​ ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തിയിരുന്നത്. അ​മേ​രി​ക്ക​യി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് ഉൾപ്പെടെ ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചതായി വെളിപ്പെട്ടതോടെയാണ് ഫേസ്ബുക്ക് വിവാദത്തിലാകുന്നത്.

Related posts