മലയാളികൾക്ക് കണികാണാൻ കൃ​ഷ്ണ​ശി​ൽ​പ്പ​ങ്ങ​ൾ നി​ർ​മി​ച്ച് കാത്തിരുന്ന അ​തി​ഥി ക​ലാ​കാ​ര​ന്മാ​ർ ദുരിതത്തിൽ

എ​സ്.​ആ​ർ.​സു​ധീ​ർകു​മാ​ർ
കൊ​ല്ലം: വി​ഷു വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷ്ണ​ശി​ൽ​പ്പ​ങ്ങ​ൾ നി​ർ​മി​ച്ച് വി​ൽ​പ്പ​ന ന​ട​ത്താ​ൻ എ​ത്തി​യ അ​തി​ഥി ക​ലാ​കാ​ര​ന്മാ​ർ ദു​രി​ത​ത്തി​ൽ. രാ​ജ​സ്ഥാ​നി​ൽ നി​ന്ന് എ​ത്തി​യ നാ​ല് കു​ടും​ബ​ങ്ങ​ളി​ലെ ഇ​രു​പ​തോ​ളം പേ​രാ​ണ് ക​ഷ്ട​ത​യി​ൽ ക​ഴി​യു​ന്ന​ത്.​ഇ​വ​രി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടും.

കൊ​ട്ടി​യ​ത്ത് വാ​ട​ക വീ​ട്ടി​ലാ​ണ് ഇ​വ​രു​ടെ താ​മ​സം. ക​ഴി​ഞ്ഞ വി​ഷു​വി​നും ഇ​വ​ർ എ​ത്തി​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ശി​ൽ​പ്പ​ങ്ങ​ൾ കാ​ര്യ​മാ​യി വി​റ്റു​പോ​യ​​തി​നാ​ൽ ഇ​ക്കു​റി വ​ള​രെ നേ​ര​ത്തെ എ​ത്തി.ആ​യി​ര​ത്തോ​ളം കൃ​ഷ്ണ ശി​ൽ​പ്പ​ങ്ങ​ൾ അ​ച്ചി​ൽ വാ​ർ​ത്തെ​ടു​ത്ത് നി​റം ന​ൽ​കി വി​ൽ​പ്പ​ന​യ്ക്കാ​യി ത​യാ​റാക്കി.

എ​ന്നാ​ൽ ഇ​വ​രു​ടെ പ്ര​തീ​ക്ഷ​ക​ളു​ടെ നി​റം കെ​ടു​ത്തി തൊ​ട്ട​ടു​ത്ത ദി​വ​സം രാ​ജ്യ​ത്ത് സ​മ്പൂ​ർ​ണ ലോ​ക്ക് ഡൗ​ൺ നി​ല​വി​ൽ വ​ന്നു. ശി​ൽ​പ്പ​ങ്ങ​ളു​മാ​യി പു​റ​ത്തു പോ​കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി ഇ​വ​ർ. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര​ത്തി വ​ച്ചാ​യി​രു​ന്നു നേ​ര​ത്തെ ശി​ൽ​പ്പ​ങ്ങ​ൾ വി​റ്റി​രു​ന്ന​ത്.

നി​ത്യ ചെ​ല​വി​നു​പോ​ലും പ​ണം കി​ട്ടാ​യ​തോ​ടെ ഇ​വ​രി​ൽ ചി​ല​ർ ശി​ൽ​പ്പം വി​ൽ​ക്കാ​ൻ റോ​ഡി​ൽ ഇ​റ​ങ്ങി. പ​ക്ഷേ വി​ൽ​പ്പ​ന മാ​ത്രം ന​ട​ക്കു​ന്നി​ല്ല. വി​ജ​ന​മാ​യ വീ​ഥി​ക​ളി​ൽ ഇ​വ കാ​ണാ​ൻ പോ​ലും ആ​രു​മി​ല്ല. അ​ത്യാ​വ​ശ്യ​ത്തി​ന് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് നി​ര​ത്തി​ലു​ള്ള​ത്.

റോ​ഡി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ഇ​രി​ക്കു​മ്പോ​ഴും പോ​ലീ​സ് വ​ന്ന് വി​ല​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യും ഇ​വ​ർ​ക്കു​ണ്ട്. ഏ​താ​യാ​ലും കൊ​റോ​ണ​ക്കാ​ലം ഇ​വ​രു​ടെ വി​ഷു പ്ര​തീ​ക്ഷ​ക​ൾ ത​ല്ലി​ക്കെ​ടു​ത്തി​യി​രി​ക്ക​യാ​ണ്. ഇ​വ​ർ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ടു​ക​ളി​ൽ കു​ടി​വെ​ള്ള​വും ഇ​ല്ല.

ഇ​തു കാ​ര​ണം ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാ​ൻ പോ​ലും ക​ഴി​യു​ന്നി​ല്ല. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും ന​ല്ല​വ​രാ​യ അ​യ​ൽ​ക്കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​ർ ഓ​രോ ദി​വ​സ​വും ത​ള്ളി നീ​ക്കു​ന്ന​ത്.

എ​ത്ര​യും പെ​ട്ടെ​ന്ന് നാ​ട്ടി​ൽ തി​രി​കെ എ​ത്ത​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​ഗ്ര​ഹം. ലോ​ക് ഡൗ​ൺ നീ​ക്കി അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കും വ​രെ ഇ​വ​ർ​ക്ക് ഇ​വി​ടെ ത​ന്നെ തു​ട​രു​ക​യേ മാ​ർ​ഗ​മു​ള്ളൂ.

Related posts

Leave a Comment