പാ​ട്ടെ​ഴു​താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് സ​ച്ചി​ദാ​ന​ന്ദ​ൻ; ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ പാ​ട്ട് ക്ലീ​ഷേ അല്ല; നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഈ പാട്ട് എഴുതുമായിരുന്നില്ല: ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ‌

തൃ​ശൂ​ർ∙ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ്രീ​കു​മാ​ര​ൻ ത​മ്പി ഉ​യ​ർ​ത്തി​യ പാ​ട്ട് വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യു​വ ഗാ​ന​ര​ച​യി​താ​വ് ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ‌.

ശ്രീ​കു​മാ​ര​ന്‍ ത​മ്പി നേ​രി​ട്ടി​ട്ടു​ള്ള മാ​ന​സി​ക വി​ഷ​മ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തോ​ട് ഒ​പ്പം നി​ല്‍​ക്കു​ന്നു​വെ​ന്ന് ഹ​രി​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. മല​യാ​ള​ത്തി​ന് ഉ​ന്ന​ത​മാ​യ പാ​ട്ടു​ക​ൾ സ​മ്മാ​നി​ച്ച ആ​ളാ​ണ് ശ്രീ​കു​മാ​ര​ൻ ത​മ്പി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഏ​ത് വ​രി​ക​ളേ​ക്കാ​ളും എ​ത്ര​യോ താ​ഴെ​യാ​ണ് താ​ന്‍ എ​ഴു​തി​യ ഏ​റ്റ​വും ന​ല്ല വ​രി പോ​ലും. അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​രി​ക​ളു​ടെ ഏ​ഴ​യ​ല​ത്ത് പോ​ലും എ​ത്താ​ത്ത വ​രി​ക​ളാ​ണ് എ​ന്‍റേ​ത് എ​ന്നാ​ണ് ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും ഹ​രി​നാ​രാ​യ​ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ല​യാ​ളി ഇ​ന്നു പാ​ടി ന​ട​ക്കു​ന്ന പ്ര​ണ​യ​ഗാ​ന​ങ്ങ​ളെ​ല്ലാം ന​ൽ​കി​യ​ത് ശ്രീ​കു​മാ​ര​ൻ ത​മ്പി​യാ​ണ്.​ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ട്ടു​ക​ള്‍ ഒ​രു പാ​ഠ പു​സ്ത​മാ​ണ്. അ​തു​കൊ​ണ്ട് വ്യ​ക്തി​പ​ര​മാ​യി എ​നി​ക്ക് അ​ത് ക്ലീ​ഷേ ആ​യി തോ​ന്നി​യി​ട്ടി​ല്ല. ഈ ​വി​വാ​ദ​ത്തി​ല്‍ എ​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​ച്ച​തി​ല്‍ വ​ലി​യ വി​ഷ​മ​മു​ണ്ടെന്ന് ഹ​രി​നാ​രാ​യ​ണ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​ന്‍ സ​ച്ചി​ദാ​ന​ന്ദ​ന്‍ വി​ളി​ച്ച് ഒ​രു പാ​ട്ട് വേ​ണം എ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് താ​ൻ ഈ ​പാ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​തെ​ന്നും ഹ​രി​നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു. പാ​ട്ടി​ല്‍ വ​രേ​ണ്ട വി​ഷ​യ​ങ്ങ​ളും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്‍റെ തൊ​ഴി​ല്‍ പാ​ട്ട് എ​ഴു​തി കൊ​ടു​ക്കു​ന്ന​താ​ണ്. ചെ​യ്യാം എ​ന്നു താ​ൻ പ​റ​ഞ്ഞെ​ന്നും ഹ​രി​നാ​രാ​യ​ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​ല്‍ ക​മ്മി​റ്റി​യു​ടെ സ്‌​ക്രീ​നിം​ഗി​ന് ശേ​ഷം മാ​ത്ര​മേ പാ​ട്ടി​ന് അം​ഗീ​കാ​രം ല​ഭി​ക്കൂ എ​ന്നാ​ണ് സ​ച്ചി​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞ​ത്. ഒ​ക്ടോ​ബ​ര്‍ 24,25 തീ​യ​തി​ക​ളി​ലാ​ണ് ഞാ​ന്‍ പാ​ട്ടെ​ഴു​തി കൊ​ടു​ത്ത​ത്. എ​ഴു​തി​യ പാ​ട്ട് നോ​ക്കി​യ സ​ച്ചി​ദാ​ന​ന്ദ​ന്‍ ചി​ല തി​രു​ത്ത​ലു​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​ത് ഞാ​ന്‍ ചെ​യ്ത് കൊ​ടു​ത്തു.

കു​റെ ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം മേ​ല്‍ ക​മ്മി​റ്റി ക​ണ്ടു. അ​വ​രും ചി​ല തി​രു​ത്ത​ലു​ക​ള്‍ നി​ര്‍​ദേ​ശി​ച്ച​താ​യി സ​ച്ചി​ദാ​ന​ന്ദ​ന്‍ പ​റ​ഞ്ഞു. തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി ഞാ​ന്‍ പാ​ട്ട് വീ​ണ്ടും കൊ​ടു​ക്കു​ക​യും ചെ​യ്തു. വ​രി​ക​ള്‍ ഓ​കെ​യാ​ണെ​ന്ന് പ​റ​ഞ്ഞു. അ​തി​ല്‍ ഇ​നി സം​ഗീ​തം വേ​ണം. ഒ​രു പാ​ട്ടാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു അം​ഗീ​കാ​രം കൂ​ടി വേ​ണ​മെ​ന്ന് ഞാ​ന്‍ അ​റി​ഞ്ഞു. അ​തി​ന് ശേ​ഷം മാ​ത്ര​മേ തീ​രു​മാ​നം എ​ടു​ക്കൂ എ​ന്നാ​ണ് സ​ച്ചി​ദാ​ന​ന്ദ​നി​ല്‍ നി​ന്ന് എ​നി​ക്ക് അ​റി​യാ​ന്‍ ക​ഴി​ഞ്ഞ​ത്’- ഹ​രി​നാ​രാ​യ​ണ​ന്‍ പ​റ​ഞ്ഞു. 

 

Related posts

Leave a Comment