വ്യാപാരി കടയിൽ തൂങ്ങിമരിച്ച നിലയിൽ; 70 ലക്ഷം രൂപ ലോട്ടറിയടിച്ചത് നാല് മാസം മുൻപ്

കാ​സ​ർ​കോ​ട്∙ നാ​ലു മാ​സം മു​ൻ​പ് 70 ല​ക്ഷം രൂ​പ ലോ​ട്ട​റി​യ​ടി​ച്ച വ്യാ​പാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. രാം​പ​ണ്ണ ഷെ​ട്ടി, ഭ​വാ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ കെ.​വി​വേ​ക് ഷെ​ട്ടി (37) ആ​ണ് മ​രി​ച്ച​ത്. ക​ട​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. നെ​ല്ലി​ക്കു​ന്ന് ഓ​വ​ർ​ബ്ര​ഡ്ജി​ന് സ​മീ​പ​ത്തെ ബേ​ക്ക​റി​ക്കു​ള്ളി​ൽ ഇ​ന്ന​ലെ രാ​വി​ലെ 11 മ​ണി​യോ​ടെ ആ​ണ് സം​ഭ​വം.

തൊ​ട്ട​ടു​ത്തെ ക​ട​യി​ൽ കൊ​ടു​ത്തി​രു​ന്ന താ​ക്കോ​ൽ വാ​ങ്ങി രാ​വി​ലെ വി​വേ​ക് ബേ​ക്ക​റി തു​റ​ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. വി​വേ​കി​ന്‍റെ വീ​ട്ടു​കാ​ർ ക​ട​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

നാ​ലു മാ​സം മു​ൻ​പ് ഇ​യാ​ൾ​ക്ക് കേ​ര​ള ലോ​ട്ട​റി​യു​ടെ 70 ല​ക്ഷം രൂ​പ സ​മ്മാ​നം ല​ഭി​ച്ചി​രു​ന്നു. ഇദ്ദേഹത്തിന് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ൾ ഒ​ന്നും​ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ളു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഭാ​ര്യ : ആ​ര​തി. ​മ​ക​ൻ: ആ​ൽ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: പു​നീ​ത് ഷെ​ട്ടി, വി​ദ്യ.

Related posts

Leave a Comment