ആ സിനിമയില്‍ എന്റെ പേരു പോലും വയ്ക്കരുതെന്ന് ആവശ്യപ്പെട്ടു, പക്ഷേ കേരളത്തിനു വെളിയില്‍ ഓടിയത് 150 ദിവസം- ആദ്യ തിരക്കഥയെപ്പറ്റി ശ്രീനിവാസന് പറയാനുള്ളത്

sreenivasanമലയാളത്തിലെ എണ്ണം പറഞ്ഞ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ശ്രീനിവാസന്‍. അഭിനേതാവായും സംവിധായകനായും പ്രവര്‍ത്തിച്ച ബഹുമുഖപ്രതിഭ. സിനിമയില്‍ വന്നയിടയ്ക്ക് തനിക്കുണ്ടായ രസകരമായ ഒരു അനുഭവം നാന വാരികയ്ക്കായി ശ്രീനിവാസന്‍ ഓര്‍ത്തെടുക്കുകയാണ് ഇവിടെ.

ഒരു സിനിമയ്ക്ക് സ്ക്രിപ്റ്റ് എഴുതാനാണ് അവരെന്നെ വിളിച്ചത്. ഞാനാണെങ്കില്‍ അതിനുമുമ്പ് എഴുതിയിട്ടുമില്ല. വിളിച്ചവരുടെ കൈയ്യില്‍ ഒരു കഥയുണ്ട്. അതുമായി ഇവര്‍ വലിയ സംവിധായകരെ സമീപിച്ചിരുന്നു. ഒരു മനുഷ്യരും ഈ കഥ സിനിമയാക്കാന്‍ സമ്മതിക്കില്ല. അത്രയ്ക്ക് വൃത്തികെട്ട കഥയാണ്. മര്യാദയ്ക്ക് മലയാളം അറിയാവുന്നവരാരും കൃഷ്ണന്റെ (സ്ക്രിപ്‌റ്റെഴുതാന്‍ വിളിപ്പിച്ചയാള്‍) ചുറ്റുപാടുമില്ല. ഞാന്‍ എന്റെ കഴിവില്ലായ്മ അവരെ പറഞ്ഞു ബോധ്യപ്പെടുത്തി. അവരും അതുപോലൊരു ഘട്ടത്തിലാണത്രേ. മനസില്ലാമനസോടെ ഞാന്‍ സമ്മതിച്ചു. അവരുടെ കൈയ്യിലുള്ളത് ഭൂലോകചളിക്കഥ. ഇടിമിന്നലില്‍ കണ്ണ് നഷ്ടപ്പെടുക, കുട്ടികള്‍ എരപ്പാളികളായി എരന്നുനടക്കുക- ഈ കഥയാക്കിയവന് അടികിട്ടുമെന്ന് ഞാന്‍ പറഞ്ഞു.

ഒടുവില്‍ ഞാന്‍ തിരക്കഥ എഴുതാന്‍ സമ്മതിച്ചു. പക്ഷേ എന്റേതായ രീതിയില്‍ മാറ്റിയെഴുതും. സംഭവം ഒരുവിധേന തിരക്കഥ പൂര്‍ത്തിയായി. മൂവായിരം രൂപയും എനിക്ക് തന്നു. എടുക്കാനിരിക്കുന്ന സിനിമയുടെ വാര്‍ത്ത പത്രത്തില്‍ കൊടുക്കണമെന്നായി അവര്‍. കൊടുത്തോളൂ, പക്ഷേ എന്റെ പേരില്‍ വയ്ക്കരുതെന്നായി ഞാന്‍. ഞാനത്ര പ്രശസ്തനായിട്ടൊന്നുമല്ല. പേര് കണ്ട് തിരക്കിപ്പിടിച്ച് എന്നെ വന്ന് ജനം തല്ലരുതല്ലോ എന്നേ ഞാനുദേശിച്ചുള്ളു. ഞാനൊരു വ്യാജപ്പേര് പറഞ്ഞുകൊടുത്തു. ഇപ്പോഴും സിനിമയുടെ ടൈറ്റിലില്‍ ആ പേരാണ്. രാഷ്ട്രദീപികഡോട്ട്‌കോമിന്റെ ലേഖനങ്ങള്‍ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ അനുമതിയില്ലാതെ കോപ്പി ചെയ്ത് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

തിരക്കഥ എഴുതിക്കൊടുത്ത് ഞാനവിടെനിന്ന് സ്ഥലംവിട്ടു. അവസാനം സിനിമ പൂര്‍ത്തിയായി. സിനിമയുടെ പേര് ‘ഒറ്റപ്പെട്ടവര്‍’. പടം റിലീസ് ചെയ്തു. ഇവിടെ കാലണ വിറ്റില്ല. പക്ഷേ കേരളത്തിനു വെളിയില്‍ ചിത്രം നിറഞ്ഞോടി. അതിനു കാരണമുണ്ടായിരുന്നു. ചിത്രത്തില്‍ ബ്ലൂഫിലിം ബിറ്റുകള്‍ ചേര്‍ത്താണ് മറുനാട്ടില്‍ ഓടിച്ചത്. സില്‍ക്ക് സ്മിതയായിരുന്നു ചിത്രത്തിലെ പ്രധാന റോളില്‍. അവരുടെ ആദ്യ ചിത്രമായിരുന്നു അത്. ഞാനില്ലാത്ത സമയത്ത് സ്മിതയുടെ ബിറ്റുകള്‍ അവര്‍ ഷൂട്ട് ചെയ്തിരുന്നു- ശ്രീനി പറയുന്നു.

Related posts