സ​ത്യ​ച​ന്ദ്ര​ന്‍ പൊ​യി​ല്‍​ക്കാ​വി​നെ​തി​രാ​യ പ​രാ​മ​ര്‍​ശം; ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍  കോ​ട​തി​യി​ല്‍ 

കൊ​യി​ലാ​ണ്ടി: ക​ഥ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ശ്രീ​നി​വാ​സ​ന്‍ കൊ​യി​ലാ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. സ​ത്യ​ച​ന്ദ്ര​ന്‍ പൊ​യി​ല്‍​ക്കാ​വി​നെ ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ അ​പ​മാ​നി​ച്ചു എ​ന്നാ​രോ​പി​ച്ച് ന​ല്‍​കി​യ കേ​സി​ലാ​ണ്ശ്രീ​നി​വാ​സ​ന്‍ കൊ​യി​ലാ​ണ്ടി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. 2007ല്‍ ആ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് കേ​സ് ന​ല്‍​കി​യ​ത്.

“ക​ഥ പ​റ​യു​മ്പോ​ള്‍’ എ​ന്ന സി​നി​മ​യു​ടെ ക​ഥ സ​ത്യ​ച​ന്ദ്ര​ന്‍റെ​താ​ണെ​ന്നാ​യി​രു​ന്നു അ​വ​കാ​ശ​വാ​ദം. ഇ​ത് സം​ബ​ന്ധി​ച്ച് ഒ​രു സി​നി​മാ വാ​രി​ക​യി​യ്ക്ക്‌​ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മാ​ന​സി​ക രോ​ഗി​യാ​യ വ്യ​ക്തി​യാ​ണ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് ശ്രീ​നി​വാ​സ​ന്‍ പ​റ​ഞ്ഞ​ത്.

ഇ​ന്ന​ലെ​ ഉ​ച്ച​യ്ക്കാ​ണ് ശ്രീ​നി​വാ​സ​ന്‍ കോ​ട​തി​യി​ല്‍ എ​ത്തി മൊ​ഴി ന​ല്‍​കി​യ​ത്. വാ​രി​ക​യു​ടെ എ​ഡി​റ്റ​റും ഇ​ന്ന​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Related posts