ക​രി​വെ​ള്ളൂ​രിൽ‍ പു​ക​യി​ല  ഉ​ല്പ​ന്ന വേ​ട്ട; 2 പേ​ർ അ​റ​സ്റ്റി​ൽ;  പി​ടി​ച്ചെ​ടു​ത്ത് ഒ​രു ല​ക്ഷം രൂ​പ​യു​ടെ ഉ​ല്പ​ന്ന​ങ്ങ​ൾ

പ​യ്യ​ന്നൂ​ര്‍:​ക​രി​വെ​ള്ളൂ​ര്‍ പാ​ല​ത്ത​ര​യി​ല്‍ വ​ന്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന വേ​ട്ട. പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന നീ​ലേ​ശ്വ​രം പ​ള്ളി​ക്ക​ര​യി​ലെ കെ.​പ്ര​കാ​ശ് ഭ​ട്ട് (50), ഓ​ട്ടോ ഡ്രൈ​വ​ര്‍ തി​രു​മേ​നി പ്രാ​പ്പൊ​യി​ലി​ലെ പ​ര​വേ​ലി​ല്‍ മേ​പ്പു​റ​ത്ത് അ​ജേ​ഷ് (36) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത പോ​ലീ​സ് ഓ​ട്ടോ​റി​ക്ഷ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ ക​രി​വെ​ള്ളൂ​ര്‍ പാ​ല​ത്ത​ര പ​ഴ​യ പാ​ല​ത്തി​ന് സ​മീ​പം വെ​ച്ച് നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മം​ഗ​ലാ​പു​ര​ത്ത്‌​നി​ന്നും പ​ച്ച​ക്ക​റി സാ​ധ​ന​ങ്ങ​ള്‍ ക​യ​റ്റി​വ​ന്ന ലോ​റി​യി​ലാ​ണ് പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ കൊ​ണ്ടു​ന്ന​ത്. പാ​ല​ത്ത​ര​യി​ല്‍ നി​ര്‍​ത്തി​യ ലോ​റി​യി​ല്‍​നി​ന്നും ഇ​റ​ക്കി​യ ചാ​ക്കു​ക​ള്‍ ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് മാ​റ്റി​ക്ക​യ​റ്റു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട നാ​ട്ടു​കാ​രാ​ണ് സം​ശ​യം തോ​ന്നി ചാ​ക്കു​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്.​ഇ​വി​ടെ ലോ​റി നി​ര്‍​ത്തി ചാ​ക്കു​ക​ള്‍ മാ​റ്റി​ക​യ​റ്റു​ന്ന​ത് പ​തി​വാ​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​ത്.​

നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ഇ​വ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.പോ​ലീ​സെ​ത്തു​മ്പോ​ഴേ​ക്കും ലോ​റി​ക്കാ​ര്‍ ത​ന്ത്ര​പൂ​ര്‍​വ്വം സ്ഥ​ലം വി​ട്ടി​രു​ന്നു.​ഈ ലോ​റി​യെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ശ്ര​മ​മാ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നും ആ​റ് വ​ലി​യ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ചി​രു​ന്ന ഹാ​ന്‍​സ്,കൂ​ള്‍ തു​ട​ങ്ങി​യ വി​വി​ധ​യി​നം നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളു​മാ​യാ​ണ് പോ​ലീ​സ് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​പ​യ്യ​ന്നൂ​ര്‍, മാ​ത​മം​ഗ​ലം ഭാ​ഗ​ങ്ങ​ളി​ലെ ക​ട​ക​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണി​തെ​ന്ന് പ്ര​കാ​ശ് ഭ​ട്ട് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.​ഏ​ക​ദേ​ശം ഒ​രു​ല​ക്ഷം രൂ​പ​യു​ടെ പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts