മു​ട​ക്കു​മു​ത​ലെ​ങ്കി​ലും തി​രി​കെ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ ! ന​ല്ല സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ ഭ​യം: പാ​തി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ച​ന്ദ്ര​ന്‍ ന​രി​ക്കോ​ട്

ക​ണ്ണൂ​ര്‍: ന​ല്ല സി​നി​മ​ക​ള്‍ ചെ​യ്യാ​ന്‍ പേ​ടി​യാ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്ന് പാ​തി എ​ന്ന സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ ച​ന്ദ്ര​ന്‍ ന​രി​ക്കോ​ട്. പ്ര​യാ​സ​പ്പെ​ട്ട് സി​നി​മ​യെ​ടു​ത്താ​ലും മു​ട​ക്കു​മു​ത​ല്‍ തി​രി​കെ ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പി​ല്ല. മു​ട​ക്കു​മു​ത​ലെ​ങ്കി​ലും തി​രി​കെ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ സി​നി​മ നി​ര്‍​മി​ക്കാ​ന്‍ നി​ര്‍​മാ​താ​ക്ക​ള്‍ ത​യാ​റാ​കി​ല്ല.

നി​ര്‍​മാ​താ​ക്ക​ളി​ല്ലെ​ങ്കി​ല്‍ ന​ല്ല സി​നി​മ​യു​ണ്ടാ​കു​ന്ന​തെ​ങ്ങി​നെ​യാ​ണെ​ന്നും ച​ന്ദ്ര​ന്‍ ന​രി​ക്കോ​ട് ചോ​ദി​ച്ചു. പ്ര​സ് ക്ല​ബി​ല്‍ മു​ഖാ​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നൊ​മ്പ​ര​പ്പെ​ടാ​ന്‍ മാ​ത്ര​മാ​യി ആ​ളു​ക​ള്‍ തി​യ​റ്റ​റി​ല്‍ പോ​കി​ല്ല. ആ​സ്വാ​ദ​ന​ത്തി​നു വേ​ണ്ടി​യും ടെ​ന്‍​ഷ​ന്‍ കു​റ​ക്കാ​നു​മാ​ണ് ആ​ളു​ക​ള്‍ സി​നി​മ കാ​ണാ​നെ​ത്തു​ന്ന​ത്.

ന​ല്ല സി​നി​മ​ക​ള്‍ ഉ​ണ്ടാ​യാ​ല്‍ പോ​ര. അ​ത്ത​രം സി​നി​മ​ക​ള്‍ പ്രേ​ക്ഷ​ക​ര്‍ ക​ണ്ടി​ല്ലെ​ങ്കി​ല്‍ അ​തു സി​നി​മ​യു​ടെ പ​രാ​ജ​യ​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടും. അ​തി​നാ​ല്‍ ഇ​നി​യൊ​രു സി​നി​മ ചെ​യ്യു​ക​യാ​ണെ​ങ്കി​ല്‍ അ​തി​നെ ഭ​യ​പ്പാ​ടോ​ടു കൂ​ടി​യേ സ​മീ​പി​ക്കാ​നാ​കൂ.

ന​ല്ല സി​നി​മ​ക​ളെ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കാ​ന്‍ മ​റ്റു സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കേ​ണ്ടി വ​രും. പാ​തി എ​ന്ന സി​നി​മ സ്‌​കൂ​ളു​ക​ളി​ലും ഫി​ലിം സൊ​സൈ​റ്റി മു​ഖാ​ന്തി​ര​വും പ്ര​ദ​ര്‍​ശി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്കം ന​ട​ത്തി വ​രി​ക​യാ​ണ്. സി​നി​മ​യെ സ്‌​നേ​ഹി​ക്കു​ന്ന​വ​രു​ടെ സ​ഹ​ക​ര​ണം ഇ​തി​നു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ഖാ​മു​ഖ​ത്തി​നു മു​മ്പാ​യി പാ​തി എ​ന്ന സി​നി​മ​യു​ടെ പ്ര​ദ​ര്‍​ശ​ന​വു​മു​ണ്ടാ​യി. പ്ര​സ് ക്ല​ബ് ഫി​ലിം സൊ​സൈ​റ്റി സെ​ക്ര​ട്ട​റി യു.​പി സ​ന്തോ​ഷ്, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എ.​കെ ഹാ​രി​സ് സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് പു​ത്ത​ല​ത്ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts