വ​നി​താ മ​തി​ൽ സം​ഘ​ടി​പ്പി​ച്ച​തു സ്ത്രീക​ളെ  ക​ള്ള​വോ​ട്ടി​ന് പ്രാ​പ്ത​രാ​ക്കാ​നെന്ന് ഉ​ണ്ണി​ത്താ​ൻ

പെ​രു​ന്പ​ട​വ്: സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​താ മ​തി​ൽ സം​ഘ​ടി​പ്പി​ച്ച​തു സ്ത്രീ​ക​ളെ​യും ക​ള്ള​വോ​ട്ട് ചെ​യ്യി​ക്കു​ന്ന​തി​നു പ്രാ​പ്ത​രാ​ക്കാ​നാ​ണെ​ന്നു രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ.

ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം വെ​ള്ളോ​റ ബൂ​ത്തി​ൽ ക​ള്ള​വോ​ട്ടു​ക​ൾ ത​ട​ഞ്ഞ യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രാ​യ കെ.​എം. ജോ​സ​ഫ്, എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ര​മം-​കു​റ്റൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി വെ​ള്ളോ​റ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ നി​ഷ്പ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യാ​ൽ എ​വി​ടെ​യും സി​പി​എ​മ്മി​നു കെ​ട്ടി​വ​ച്ച കാ​ശ്പോ​ലും കി​ട്ടി​ല്ലെ​ന്നും ക​ള്ള​വോ​ട്ട് ചെ​യ്ത​വ​രെ​യും ക​ള്ള​വോ​ട്ടി​ന് സ​ഹാ​യ​ങ്ങ​ൾ ചെ​യ്ത​വ​രെ​യും ഇ​രു​ന്പ​ഴി​യി​ൽ കി​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ സി​പി​എ​മ്മി​നു സ്തു​തി​പാ​ടു​ക​യാ​ണെ​ന്നും ക​ള​ക്ട​ർ​മാ​ർ എ​ല്ലാ നീ​തി​കേ​ടി​നും കൂ​ട്ടു​നി​ന്ന​താ​യും ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു. വോ​ട്ടേ​ഴ്സ് ലി​സ്റ്റ് അ​ടി​ച്ച​തു​പോ​ലും ദേ​ശാ​ഭി​മാ​നി​യി​ൽ നി​ന്നാ​ണെ​ന്നും അ​തി​നാ​ൽ പ​ല​രും പ​ട്ടി​ക​യി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​താ​യും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

മ​ഹ​മൂ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, അ​ൻ​സാ​രി തി​ല്ല​ങ്കേ​രി, എം. ​നാ​രാ​യ​ണ​ൻ​കു​ട്ടി, കെ.​ടി. സ​ഹ​ദു​ള്ള, വി.​എ​ൻ. എ​രി​പു​രം, എം.​വി. ഉ‍​ണ്ണി​ക്കൃ​ഷ്ണ​ൻ, എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, എം.​കെ. രാ​ജ​ൻ, എ.​പി. നാ​രാ​യ​ണ​ൻ, ഷു​ക്കൂ​ർ ഹാ​ജി, സി.​കെ. ഗോ​പി​നാ​ഥ്, റ​ഷീ​ദ് ക​വ്വാ​യി, വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, എ​ൻ.​വി. മ​ധു​സൂ​ദ​ന​ൻ, കെ.​പി. ദാ​മോ​ദ​ര​ൻ, ജം​ഷീ​ർ ആ​ല​ക്കോ​ട്, സാ​ജ​ൻ ആ​ന്‍റ​ണി, ഇ​ഖ്ബാ​ൽ കോ​യി​പ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts