ശ്രീശാന്തിനെ ഒരു രാജ്യത്തും കളിപ്പിക്കില്ലെന്ന് ബിസിസിഐ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി ക​ളി​ക്കു​മെ​ന്ന മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം ശ്രീ​ശാ​ന്തി​ന്‍റെ അ​വ​കാ​ശ​വാ​ദം വെ​റും പൊ​ള്ള​യാ​ണെ​ന്ന് ബി​സി​സി​ഐ. വി​ല​ക്കു​ള്ള ക​ളി​ക്കാ​ര​ന് ഒ​രു ടീ​മി​നു​വേ​ണ്ടി​യും ഒ​രു അ​സോ​സി​യേ​ഷ​നു​വേ​ണ്ടി​യും ക​ളി​ക്കാ​നാ​വി​ല്ലെ​ന്ന് ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി പ​റ​ഞ്ഞു. ശ്രീ​ശാ​​ന്തി​ന്‍റെ വാ​ദം പൊ​ള്ള​യാ​ണ്. ബി​സി​സി​ഐ നി​യ​മ​പ​ര​മാ​യ രീ​തി​യി​ലാ​ണ് സം​ഭ​വ​ത്തെ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സി.​കെ ഖ​ന്ന​യും ശ്രീ​ശാ​ന്തി​ന്‍റെ വാ​ദ​ത്തെ ത​ള്ളി. മാ​തൃ​സം​ഘ​ട​ന വി​ല​ക്കി​യ ക​ളി​ക്കാ​ര​ന് ഒ​രു രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചും ക​ളി​ക്കാ​നാ​വി​ല്ല. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ആ​സോ​സി​യേ​ഷ​ന്‍റെ (ഐ​സി​സി) നി​യ​മ​ങ്ങ​ൾ ഇ​ത് വ്യ​ക്ത​മാ​യി പ​റ​യു​ന്നു​ണ്ടെ​ന്നും ഖ​ന്ന പ​റ​ഞ്ഞു.

ബി​സി​സി​ഐ​യു​ടെ ഇ​ര​ട്ട​ത്താ​പ്പി​നെ​തി​രെ പോ​രാ​ടു​മെ​ന്ന് നേ​ര​ത്തെ എ​സ്.​ശ്രീ​ശാ​ന്ത് തു​റ​ന്ന​ടി​ച്ചി​രു​ന്നു. ഇ​ന്ത്യ​ക്കു വേ​ണ്ടി ക​ളി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി ക​ളി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന കാ​ര്യം അ​ഭി​ഭാ​ഷ​ക​രു​മാ​യി ആ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്കും. വി​ധി​പ്പ​ക​ർ​പ്പ് ല​ഭി​ച്ച ശേ​ഷം തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും ശ്രീ​ശാ​ന്ത് പ​റ​ഞ്ഞു.

വാ​തു​വ​യ്പ് കേ​സി​ൽ ബി​സി​സി​ഐ ര​ണ്ട് നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. തെ​റ്റു ചെ​യ്തെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​വ​രെ സ​ഹാ​യി​ക്കു​ക​യും, കോ​ട​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ ത​ന്നെ ക്രൂ​ശി​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് ബി​സി​സി​ഐ​യു​ടേ​ത്. കേ​ര​ള​ത്തി​നാ​യി ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ക്കു​ക​യാ​ണ് മു​ന്നി​ലു​ള്ള ല​ക്ഷ്യം. മ​ൽ​സ​ര​ങ്ങ​ൾ​ക്കു​ള്ള ശാ​രീ​രി​ക ക്ഷ​മ​ത വീ​ണ്ടെ​ടു​ത്തു ക​ഴി​ഞ്ഞെ​ന്നും ശ്രീ​ശാ​ന്ത് ദു​ബാ​യി​ൽ പ​റ​ഞ്ഞു.

Related posts