എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​ഹ​വും ഒ​പ്പ​മു​ണ്ടാകണം! ​ അ​മ്മ​യാ​കാ​നൊ​രു​ങ്ങി ശ്രേ​യ ഘോ​ഷാ​ൽ; ആ​ശം​സ​ക​ൾ നേ​ർ​ന്ന് ആ​രാ​ധ​ക​ർ

അ​മ്മ​യാ​കാ​നൊ​രു​ങ്ങു​ന്ന വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച് ഗാ​യി​ക ശ്രേ​യ ഘോ​ഷാ​ൽ. വ​യ​റി​ൽ കൈ ​ചേ​ർ​ത്ത് നി​ൽ​ക്കു​ന്ന​തി​ന്‍റെ ചി​ത്രം ശ്രേ​യ പ​ങ്കു​വ​ച്ചു.

ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യും ആ​കാം​ക്ഷ​യോ​ടെ​യു​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ലെ പു​തി​യ അ​ധ്യാ​യ​ത്തി​നു തു​ട​ക്കം കു​റി​ക്കു​മ്പോ​ൾ എ​ല്ലാ​വ​രു​ടെ​യും പ്രാ​ർ​ഥ​ന​യും അ​നു​ഗ്ര​ഹ​വും ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നും ശ്രേ​യ ഘോ​ഷാ​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റി​ച്ചു.

ശൈ​ലാ​ദി​ത്യ മു​ഖോ​പാ​ധ്യാ​യ ആ​ണ് ശ്രേ​യ ഘോ​ഷാ​ലി​ന്‍റെ ഭ​ർ​ത്താ​വ്. ര​ണ്ടു​പേ​രു​ടെ​യും പേ​രു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ‘ശ്രേ​യാ​ദി​ത്യ ഓ​ൺ ദ് ​വേ’ എ​ന്നു കു​റി​ച്ചു​കൊ​ണ്ടാ​ണ് ആ​ദ്യ​ക​ൺ​മ​ണി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​നെ​ക്കു​റി​ച്ച് ഗാ​യി​ക അ​റി​യി​ച്ച​ത്.

Related posts

Leave a Comment