പിരിഞ്ഞു പോയെങ്കിലും സ്റ്റീവ് ഇപ്പോഴും ആപ്പിളിലെ ജോലിക്കാരന്‍ ! ആപ്പിളിന്റെ മുന്‍ മുതലാളിയ്ക്ക് കമ്പനി ശമ്പളമായി നല്‍കുന്നത് ആഴ്ചയില്‍ 3600 രൂപ

ആപ്പിളിന്റെ സഹസ്ഥാപകന്‍ സ്റ്റീവ് വോസ്‌നിയാക്ക് 1985 ല്‍ കമ്പനി വിട്ടെങ്കിലും ഇന്നും കമ്പനിയുടെ ജോലിക്കാരന്‍. ഗൈസ് കവാസാകിയുടെ ശ്രദ്ധേയമായ പോഡ്കാസ്റ്റിലാണ് വോസ്‌നിയാക്ക് സ്റ്റീവ് ജോബ്സ്, ആപ്പിള്‍, അദ്ദേഹത്തിന്റെ ശമ്പളം എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നു. ഈ അഭിമുഖത്തിലാണ് തനിക്ക് ആഴ്ചയില്‍ 50 ഡോളര്‍ (ഏകദേശം 3,600 രൂപ) ആപ്പിള്‍ നല്‍കുന്നുണ്ടെന്ന് പറഞ്ഞത്.

കമ്പനി ആരംഭിച്ചതിനുശേഷം ഇതുവരെ തുടര്‍ച്ചയായ ശമ്പളം ലഭിക്കുന്ന ഒരേയൊരു വ്യക്തിയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. താന്‍ ഇപ്പോഴും ആപ്പിളിന്റെ ജോലിക്കാരനാണെന്നും തങ്ങള്‍ കമ്പനി ആരംഭിച്ചതിനുശേഷം എല്ലാ ആഴ്ചയും ശമ്പളം ലഭിക്കുന്ന ഒരേയൊരു വ്യക്തി താനാണ്. ഒരു ചെറിയ ശമ്പളം ലഭിക്കുന്നുണ്ടെന്നും നികുതിക്ക് ശേഷം തനിക്ക് ആഴ്ചയില്‍ 50 ഡോളര്‍ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്നുണ്ടെന്നും വോസ് പങ്കുവെച്ചു.

ഇത് പ്രതിവര്‍ഷം 2,600 ഡോളര്‍ (ഏകദേശം 1,85,000 രൂപ) ആണ്. അത് വളരെ ചെറുതായി തോന്നാമെങ്കിലും പണ മൂല്യത്തേക്കാള്‍ പ്രധാനപ്പെട്ടത് ശമ്പളത്തിന്റെ പ്രതീകാത്മക മൂല്യമാണെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് എല്ലായ്‌പ്പോഴും ശക്തമായ വികാരങ്ങളുണ്ടെന്നും എന്നാല്‍ കാര്യങ്ങള്‍ തുറന്നുപറയുകയും സത്യസന്ധത പുലര്‍ത്തുകയും ചെയ്യുന്നതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിയില്ലെന്നുമാണ്. ഒരിക്കലും തന്റെ ആപ്പിള്‍ ഓഹരികളിലേക്ക് നോക്കിയിട്ടില്ല.

താന്‍ സോഫ്റ്റ്വെയറിലും ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിംഗിലും സമയം ചെലവഴിക്കുമ്പോള്‍ സ്റ്റീവ് ജോബ്സിനെ ബിസിനസ്സ് കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ അനുവദിക്കുകയായിരുന്നു. പക്ഷേ, കമ്പനിയുമായി തന്റെ ആശങ്കകള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുന്നില്ല.

ഹെഡ്‌ഫോണ്‍ ജാക്ക് ഫോണുകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആപ്പിള്‍ തീരുമാനിച്ചപ്പോള്‍ വോസ് കമ്പനിയെ പരിഹസിച്ചിരുന്നു.ആപ്പിള്‍ വാച്ചിനെയും ചില കാര്യങ്ങളില്‍ കുറ്റപ്പെടുത്തിയിരുന്നു.

Related posts

Leave a Comment