മദ്യത്തിന് വില കൂട്ടണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ ! സ്പിരിറ്റ് വില വര്‍ധന ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന് ബാധ്യതയായതിനാല്‍ ‘ജവാനും’ വില കൂടും…

കേരളത്തില്‍ മദ്യത്തിനു വില കൂടാന്‍ സാഹചര്യമൊരുങ്ങുന്നു. മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്യവിതരണ കമ്പനികള്‍ ബിവറേജസ് കോര്‍പ്പറേഷന് കത്തു നല്‍കിയിട്ടുണ്ട്. സ്പിരിറ്റിന് വില വര്‍ധിച്ച സാഹചര്യത്തില്‍ നിലവില്‍ ബിവറേജസ് കോര്‍പ്പറേഷനുമായുള്ള കരാര്‍ അടിസ്ഥാനത്തില്‍ മദ്യം വിതരണം ചെയ്യുന്നത് തങ്ങള്‍ക്ക് കനത്ത നഷ്ടമാണെന്നും കമ്പനികള്‍ പറയുന്നു.

സ്പിരിറ്റ് വിലവര്‍ധന പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിനെയും ദുരിതത്തിലാക്കിയിരിക്കുന്നതിനാല്‍ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ജവാനും വില കൂടാന്‍ സാധ്യതയുണ്ട്.

ഉപതിരഞ്ഞെടുപ്പിനു ശേഷമായിരിക്കും വില കൂട്ടുക. മദ്യം ഉത്പാദിപ്പിക്കാനുള്ള സ്പിരിറ്റിന്റെ വില 45 രൂപയില്‍ നിന്നും 70 രൂപയിലേക്ക് ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് മദ്യത്തിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി മദ്യവിതരണ കമ്പനികള്‍ മുമ്പോട്ടു വന്നിരിക്കുന്നത്‌

Related posts