സ്ട്രോബറിക്കുള്ളിൽ തയ്യൽ സൂചി; അന്പതുകാരി പിടിയിൽ

സി​ഡ്‌​നി: ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ സ്‌​ട്രോ​ബ​റി​ക്കു​ള്ളി​ൽ ത​യ്യ​ല്‍ സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​മ്പ​തു​കാ​രി പി​ടി​യി​ല്‍. സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ൽ വി​റ്റ​ഴി​ക്ക​പ്പെ​ട്ട പ​ഴ​ങ്ങ​ളി​ലാ​ണ് സൂ​ചി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ക്വീ​ന്‍​സ്‌​ലാ​ൻ​ഡ് സ്വ​ദേ​ശി​നി​യാ​ണ് പി​ടി​യി​ലാ​യ​ത്.

പ​ഴ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍​നി​ന്ന് സൂ​ചി​യും പി​ന്നു​ക​ളും ക​ണ്ടെ​ത്തി​യെ​ന്ന് പ​റ​ഞ്ഞ് നൂ​റി​ല​ധി​കം റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് അ​ടു​ത്ത നാ​ളു​ക​ളി​ല്‍ പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​വാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തി​നും രൂ​പം ന​ല്‍​കി​യി​രു​ന്നു. പി​ടി​യി​ലാ​യ സ്ത്രീ​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

സൂ​ചി ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക്വീ​ന്‍​സ്‌​ലാ​ൻ​ഡി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സ്ട്രോ​ബ​റി വി​ൽ​പ്പ​ന നി​ർ​ത്തി​വ​ച്ചി​രു​ന്നു. സ്ട്രോ​ബ​റി​ക​ൾ​ക്കു പു​റ​മേ മാ​ന്പ​ഴ​ത്തി​ലും ആ​പ്പി​ളി​ലും സൂ​ചി​ക​ൾ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

Related posts