വിഴിഞ്ഞത്ത് ടി​പ്പ​ർ ലോ​റി​യി​ൽനി​ന്ന് കരിങ്കല്ലു തെറിച്ച് വീണു പരിക്കേറ്റ മെഡിക്കൽ വിദ്യാർഥി മരിച്ചു; തുറമുഖ റോഡ് ഉപരോധിച്ചു നാ​ട്ടു​കാ​ർ

വി​ഴി​ഞ്ഞം: തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് ക​രി​ങ്ക​ല്ലു​മാ​യി വ​ന്ന ടി​പ്പ​ർ ലോ​റി​യി​ൽനി​ന്ന് കല്ല് തെറിച്ച് വീണ് വിദ്യാർഥി മരിച്ചു.  ഇ​തേ​ത്തു​ട​ർ​ന്ന് തു​റ​മു​ഖ റോ​ഡ് ഉ​പ​രോ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഴി​ഞ്ഞം മു​ക്കോ​ല സ്വ​ദേ​ശി അ​ന​ന്തു (22) നെ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ മു​ക്കോ​ല​മു​ള്ളു മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​ഭാ​ര​വു​മാ​യി വ​ന്ന​ലോ​റി റോ​ഡി​ലെ കു​ഴി​യി​ൽ പ​തി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ൽ മു​ക​ളി​ൽനി​ന്ന് ക​രി​ങ്ക​ല്ല് താ​ഴെ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു.

നാലാം വ​ർ​ഷ​ മെ​ഡി​സി​ൻ വി​ദ്യാ​ർ​ഥി​യാ​ണ് അ​ന​ന്തു. അ​പ​ക​ടം നി​റ​ഞ്ഞ രീ​തി​യി​ൽ ഭാ​ര​വും ക​യ​റ്റി​യു​ള്ള ടി​പ്പ​റു​ക​ളു​ടെ മ​ത്സ​ര ഓ​ട്ട​ത്തി​നെ​തി​രേ നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ റോ​ഡു പ​രോ​ധം വ​രെ ന​ട​ത്തി​യി​രു​ന്നു.

ഇ​തി​ന് അധികാരികൾ പ​രി​ഹാ​രം കാ​ണാ​ത്ത​തി​നെ​തി​രേ​യാ​ണ്. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി വീ​ണ്ടും ജ​നം രം​ഗ​ത്തി​റ​ങ്ങി​യ​ത്. ഇ​ന്നു രാ​വി​ലെ മു​ത​ൽ തു​റ​മു​ഖ ക​വാ​ട​മാ​യ മു​ല്ലൂ​ർ അ​ട​ച്ച് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ.

Related posts

Leave a Comment