പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ; 25000 രൂപയും തടവു​ശി​ക്ഷയും അനുഭവിക്കേണ്ടി വരിക വാഹന ഉടമ

 


കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ വാ​ഹ​നം ഓ​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ​ശി​ല്പ.

ക​ഴി​ഞ്ഞ ദി​വ​സം ക​റു​ക​ച്ചാ​ലി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ഓ​ടി​ച്ച സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു മ​റ്റൊ​രു ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​യാ​ൾ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​ക്കും സ​ഹോ​ദ​രി​മാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. സം​ഭ​വ​ത്തി​ൽ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ലൈ​സ​ൻ​സ് ഇ​ല്ലാ​തെ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പ​രി​ശോ​ധ​ക​ളും ന​ട​ത്തു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി കു​ട്ടി​ക​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്റ്റേർ​ഡ് ഉ​ട​മ​യി​ൽ​നി​ന്ന് 25000 പി​ഴ​യോ, മൂ​ന്നു മാ​സം ത​ട​വു​ശി​ക്ഷ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ളു​ണ്ടാ​കും.

സ്റ്റേ​ഷ​ന​തി​ർ​ത്തി​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം, രൂ​പ​മാ​റ്റം, സ്റ്റ​ണ്ടിം​ഗ് തു​ട​ങ്ങി​യ മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ജി​ല്ലാ പോ​ലീ​സ് ചീ​ഫ് അ​റി​യി​ച്ചു.

Related posts

Leave a Comment