രോഗത്തിന്‍റെ ഗൗരവം അവർക്ക് അറിയില്ലെങ്കിലും… കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യ സുഹൃത്തിന്‍റെ ചികിത്സാ പ​ണം സ്വ​രൂ​പി​ച്ച് വി​ദ്യാ​ർ​ഥിക​ൾ മാതൃകയായി

മം​ഗ​ലം​ഡാം: സ​ഹ​പാ​ഠി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കു​ട്ടി​ക​ൾ സ​മാ​ഹ​രി​ച്ച​ത് 1,26,000 രൂ​പ.മം​ഗ​ലം​ഡാം ലൂ​ർ​ദ് മാ​താ​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഈ ​സന്മാതൃ​ക കാ​ട്ടി​യ​ത്.

കാ​ൻ​സ​ർ രോ​ഗ​ബാ​ധി​ത​യാ​യ ര​ണ്ടാം ക്ലാ​സു​കാ​രി​ക്ക് അ​ടി​യ​ന്ത​ര​മാ​യി ര​ണ്ടുല​ക്ഷം രൂ​പ വി​ല​യു​ള്ള കു​ത്തി​വ​യ്പ് വേ​ണ​മെ​ന്നു ഡോ​ക്ട​ർമാ​ർ പ​റ​ഞ്ഞ​പ്പോ​ൾ ഇ​ത്ര​യും തു​ക പെ​ട്ടെ​ന്നു ക​ണ്ടെ​ത്താ​ൻ വി​ട്ടു​ക്കാ​ർ​ക്കാ​യി​ല്ല.

കു​റ​ച്ചു പ​ണം പ​ല​രി​ൽനി​ന്നാ​യി സ്വ​രൂ​പി​ച്ചെ​ങ്കി​ലും അ​തു തി​ക​യാ​തെ വ​ന്നു.വീ​ട്ടു​കാ​രു​ടെ ബു​ദ്ധി​മു​ട്ട് കു​ട്ടി​ക​ൾത​ന്നെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

അ​വ​ർ വീ​ടു​ക​ളി​ലെ​ത്തി രോ​ഗ​വി​വ​ര​വും ഗു​രു​ത​രാ​വ​സ്ഥ​യും ര​ക്ഷി​താ​ക്ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി. പി​ന്നെ ചെ​റു​തും വ​ലു​തു​മാ​യ തു​ക പ്ര​വ​ഹി​ക്കു​ക​യാ​യി​രു​ന്നു.

അ​ധ്യാ​പ​ക​രും ധ​ന സ​മാ​ഹ​ര​ണ​ത്തി​ൽ കു​ട്ടി​ക​ളോ​ടൊ​പ്പം ചേ​ർ​ന്ന​തോ​ടെ ദി​വ​സ​ത്തി​നു​ള്ളിൽ ത​ന്നെ ആ​വ​ശ്യ​ത്തി​നു​ള്ള പ​ണ​മാ​യി.

ഒ​രു ല​ക്ഷം രൂ​പ കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യി കൈ​മാ​റി. ബാ​ക്കി തു​ക ചി​കി​ത്സാ ഫ​ണ്ടി​ലേ​ക്ക് നീ​ക്കി​വ​യ്ക്കു​ക​യും ചെ​യ്താ​ണ് സ​ഹ​പാ​ഠി​ക്കു താ​ങ്ങാ​യി കൂ​ട്ടു​കാ​ർ ഒ​പ്പം നി​ന്ന​ത്.

Related posts

Leave a Comment