തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​ന്  ക​ണ്ട​ൽ കാ​ടു​ക​ൾ​ക്ക് പു​ന​ർ​ജീ​വ​നം ന​ൽ​കി അ​മൃ​ത​ സ്കൂളിലെ സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ്

ചാ​ത്ത​ന്നൂ​ർ:​തീ​ര​ദേ​ശ സം​ര​ക്ഷ​ണ​ത്തി​ന് കോ​സ്റ്റ​ൽ പോ​ലീ​സി​നൊ​പ്പം കൈ​കോ​ർ​ത്ത് പാ​രി​പ്പ​ള​ളി അ​മൃ​ത സം​സ്കൃ​ത ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ൻ​സ് പോലീ​സ് മാ​തൃ​ക​യാ​യി.​ശു​ചി​ത്വ തീ​രം സു​ര​ഷി​ത തീ​രം എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി കൊ​ണ്ട് പ​രി​സ്ഥി​തി ദി​ന​ത്തി​ൽ കേ​ഡ​റ്റു​ക​ളും കോ​സ്റ്റ​ൽ പോ​ലീ​സും സം​യു​ക്ത​മാ​യി തീ​ര​ദേ​ശ​ത്ത് ക​ണ്ട​ൽ ചെ​ടി​ക​ൾ വ​ച്ച് പി​ടി​പ്പി​ച്ച​ത്.

തീ​ര സം​ര​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി പ്ര​കാ​രം നീ​ണ്ട​ക​ര അ​ഷ്‌​ട​മു​ടി കാ​യ​ലി​ന്‍റെ തീ​ര​ത്താ​ണ് ര​ണ്ടാ​യി​രം ക​ണ്ട​ൽ ചെ​ടി​ക​ൾ ന​ട്ട​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​യ്യാ​യി​രം ചെ​ടി​ക​ൾ വ​ച്ച് പി​ടി​പ്പി​ച്ചി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി അ​ഴീ​ക്ക​ൽ മു​ത​ൽ പ​ര​വൂ​ർ വ​രെ​യു​ള​ള തീ​ര​ദേ​ശ​ത്ത് ക​ണ്ട​ൽ​ചെ​ടി​ക​ൾ വ​ച്ച് പി​ടി​പ്പി​ക്കു​ന്ന​തി​ന് ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​ദ്ധ​തി​യ്ക്കാ​ണ് സ്റ്റു​ഡ​ന്റെ കേ​ഡ​റ്റു​ക​ളും കോ​സ്റ്റ​ൽ പോ​ലീ​സും ചേ​ർ​ന്ന് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ.​സിപി ​അ​രു​ൺ​രാ​ജ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​സ്റ്റ​ൽ എ​സ്.​ഏ​ച്ച്.ഒ ​മ​നോ​ജ്‌. എം, ​പോ​ലി​സ് ഓ​ഫി​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റിപ്ര​ശാ​ന്ത്.​എ.​എ​ൽ, കോ​സ്റ്റ​ൽ പി.​ആ​ർ.​ഒ ശ്രീ​കു​മാ​ർ, എ.​എ​സ്.​ഐ മാ​രാ​യ അ​ശോ​ക​ൻ, സെ​ബാ​സ്റ്റ്യ​ൻ, ഹ​രി​കു​മാ​ർ, അ​മൃ​ത സ്കൂ​ളി​ലെ എ.​സു​ഭാ​ഷ്ബാ​ബു, ബി​ന്ദു.​എ​ൻ.​ആ​ർ, ജ്യോ​തി​സ്, പി.​ടി.​എ പ്ര​സി​ഡ​ന്റ്‌ രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Related posts