വീ​ര്യ​മൃ​ത്യു വ​രി​ച്ച സു​ബേ​ദാ​ർ ശ്രീ​ജി​ത്തി​ന്ജ​ന്മ​നാടിന്‍റെ യാ​ത്രാ​മൊ​ഴി


കൊ​യി​ലാ​ണ്ടി : ക​ശ്മീ​രി​ലെ ര​ജൗ​രി മേ​ഖ​ല​യി​ലെ സു​ന്ദ​ർ​ബ​നി സെ​ക്ട​റി​ൽ ഭീ​ക​ര​രു​ടെ നു​ഴ​ഞ്ഞു​ക​യ​റ്റം ത​ട​യു​ന്ന​തി​നെ വീ​ര്യ​മൃ​ത്യു വ​രി​ച്ച നാ​യി​ബ് സു​ബേ​ദാ​ർ എം.​ശ്രീ​ജി​ത്തി​ന് ജ​ന്മ​നാ​ട് ക​ണ്ണീ​രോ​ടെ യാ​ത്രാ മൊ​ഴി ന​ൽ​കി. 

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കോ​യ​മ്പ​ത്തൂ​ർ സു​ലൂ​ർ വ്യോ​മ​സേ​നാ താ​വ​ള​ത്തി​ൽ എ​ത്തി​ച്ച് തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം വാ​ള​യാ​റി​ലെ​ത്തി​യ ഭൗ​തി​ക ശ​രീ​രം പാ​ല​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ ടി. ​രാ​ധാ​കൃ​ഷ്ണ​ൻ ,ഡെ​പ്യൂ​ട്ടി എ​ൻ.​സ​ന്തോ​ഷ് കു​മാ​ർ, പാ​ല​ക്കാ​ട് ഡി.​വൈ.​എ​സ്.​പി.​പി.​ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ സം​ഘം പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ച് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഏ​റ്റു വാ​ങ്ങി.

എ​ല്ലാ അ​തി​ർ​ത്തി​യാ​യ രാ​മ​നാ​ട്ടു​ക​ര​യി​ൽ കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ സി.​പി.​മ​ണി​യും സം​ഘ​വും ഏ​റ്റു​വാ​ങ്ങി പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ പൂ​ക്കാ​ടെ പ​ടി​ഞ്ഞാ​റെ ത​റ​യി​ൽ വീ​ട്ടി​ൽ എ​ത്തി​ച്ചു. ബ​ന്ധു​ക്ക​ളും, നാ​ട്ടു​കാ​രും ഭൗ​തി​ക​ശ​രീ​രം ക​ണ്ണീ​രോ​ടെ ഏ​റ്റു വാ​ങ്ങി.

പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​പ്പോ​ൾ നി​ര​വ​ധി​പേ​രാ​ണ് ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് വേ​ണ്ടി വ​നം മ​ന്ത്രി എ.​കെ.​ശ്രീ​ന്ദ്ര​ൻ സം​സ്കാ​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി പു​ഷ്പ​ച​ക്രം സ​മ​ർ​പ്പി​ച്ചു.

പോ​ലീ​സി​ന വേ​ണ്ടി ജി​ല്ലാ സാ​യു​ധ​സേ​നാ വി​ഭാ​ഗം ഗാ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി.​റൂ​റ​ൽ എ​സ്പി ഡോ.​ശ്രീ​നി​വാ​സ് തു​ട​ങ്ങി​യ​വ​രും വി​വി​ധ പാ​ർ​ട്ടി നേ​താ​ക്ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

മ​ക​ൻ അ​തു​ൽ ആ​ണ് ചി​ത​യ്ക്ക് തീ ​കൊ​ളു​ത്തി​യ​ത്. കൊ​യി​ലാ​ണ്ടി സി​ഐ എ​ൻ.​സു​നി​ൽ കു​മാ​റി​ന്‍റെ​യും എ​സ്ഐ ശ്രീ​ജേ​ഷി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ പോ​ലി​സ് ബ​ന്ത​വ​സ് ഏ​ർ​പ്പെ​ടു​ത്തി കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ.

Related posts

Leave a Comment