സ്കൂൾ തുറന്നപ്പോൾ കഞ്ചാവ് മാഫിയയും ഉണർന്നു;   സ്കൂൾ-കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ട് കഞ്ചാവുമായി എത്തിയ നാലുപേർ പിടിയിൽ


കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നാ​ലു യു​വാ​ക്ക​ൾ ക​ഞ്ചാ​വ് എ​ത്തി​ച്ചത് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി പ​ട്ടി​മ​റ്റം ചാ​വ​ടി​യി​ൽ അ​ൽ​ത്താ​ഫ് നൂ​ഹ് (24), മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ ക​രി​പ്പാ​യി​ൽ ഇ​ബ്രാ​ഹിം റ​സാ​ഖ് (21), പാ​റ​ത്തോ​ട് ഇ​ട​ക്കു​ന്നം വ​ലി​യ​വീ​ട്ടി​ൽ വി.​ആ​ർ. പ്ര​ജി​ത്ത് (23), കൊ​ക്ക​യാ​ർ നാ​ര​കം​പു​ഴ ആ​റ്റു​പു​റ​ത്ത് സി​നാ​ജ് (38) എ​ന്നി​വ​രാ​ണ് ര​ണ്ടു കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ലാ​യ​ത്.

സി​നാ​ജ്, അ​ൽ​ത്താ​ഫ് എ​ന്നി​വ​ർ മു​ന്പും ക​ഞ്ചാ​വ്, ബൈ​ക്ക് മോ​ഷ​ണ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്. സ്കൂ​ൾ, കോ​ള​ജു​ക​ൾ തു​റ​ന്ന​തോ​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വി​ല്പ​ന ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​വ​ർ ക​ന്പ​ത്തു നി​ന്നും ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്.

അ​വി​ടെ​നി​ന്നും 9000 രൂ​പ​യ്ക്കാ​ണ് ക​ഞ്ചാ​വ് വാ​ങ്ങി​യ​ത്. തു​ട​ർ​ന്നു മു​ണ്ട​ക്ക​യ​ത്തു നി​ന്നും വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി കു​രി​ശു​ങ്ക​ൽ ജം​ഗ്ഷ​നി​ൽ നി​ന്നാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ സി​ബി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സും ചേ​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​ത​ിയി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment