കൈയ്യടിക്കെടാ ! കൂളായി വാക്‌സിനെടുത്ത് അനശ്വര രാജന്‍;വീഡിയോ വൈറലാകുന്നു…

കോവിഡിനെതിരേ വാക്‌സിനേഷന്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. വാക്‌സിനെടുക്കുന്ന പലരും വെപ്രാളം പ്രകടിപ്പിക്കുമ്പോള്‍ വളരെ കൂളായി വാക്‌സിനെടുത്ത് കൈയ്യടി നേടുകയാണ് നടി അനശ്വര രാജന്‍.

അനശ്വര വാക്‌സിനെടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.യാതൊരു പേടിയും കൂടാതെ കൂളായാണ് അനശ്വരയുടെ ഇരിപ്പ്.

കുത്തിവയ്ക്കുന്ന സമയത്ത് പലരും ഇവിടെ കരച്ചിലും ബഹളവുമാണെന്നും അങ്ങനെയുള്ളവര്‍ അനശ്വരയെ കണ്ട് പഠിക്കണമെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ പറയുന്നു.

കുറച്ച് വേദനയെങ്കിലും ആ മുഖത്ത് കാണിച്ചുകൂടെയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. മരുന്ന് കുത്തിവയ്ക്കുന്ന നഴ്‌സ്, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം.

ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വരയെ മലയാളത്തിന്റെ പ്രിയങ്കരിയാക്കിയത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയായിരുന്നു. ആദ്യരാത്രി, വാങ്ക്, അവിയല്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

Related posts

Leave a Comment