മു​ഖ്യ​മ​ന്ത്രിയുടേത് തെ​രു​വ് ഭാ​ഷ; പോ​ലീ​സ് ക​ട​യ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ കോ​ൺ​ഗ്ര​സ് വ്യാ​പാ​രി​ക​ൾ​ക്കൊ​പ്പം നിൽക്കുമെന്ന് കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: വ്യാ​പാ​രി​ക​ൾ​ക്കെ​തി​രാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പ്ര​സ്താ​വ​ന തെ​രു​വ് ഭാ​ഷ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ.

ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ നി​ൽ​ക്കു​ന്ന​വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി വെ​ല്ലു​വി​ളി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ൻ തു​റ​ന്ന​ടി​ച്ചു.

പോ​ലീ​സ് ക​ട​യ​ട​പ്പി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വ്യാ​പാ​രി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്കും. ലോ ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​യ​പ്പെ​ടു​ത്തു​ക​യാ​ണ് സ​ർ​ക്കാ​ർ ആ​ദ്യം ചെ​യ്യേ​ണ്ട​ത്.

ക​ച്ച​വ​ട​ക്കാ​രോ​ട് യു​ദ്ധ​മ​ല്ല, ച​ർ​ച്ച​യാ​ണ് വേ​ണ്ട​തെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment