സ്ത്രീത്വത്തെ അപമാനിച്ചുള്ള വിഡീയോ; കെ.സുധാകരനെതിരേ വനിതാ കമ്മീഷൻ കേസ്

കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കെ.സുധാകരൻ പുറത്തിറക്കിയ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് കണ്ടെത്തി വനിതാ കമ്മീഷൻ സ്വമേധയ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ സുധാകരനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.

സുധാകരൻ പുറത്തിറക്കിയ വീഡിയോ കണ്ണൂരിലെ ഇടത് സ്ഥാനാർഥി പി.കെ.ശ്രീമതിയെ അപമാനിക്കുന്നതാണെന്ന് നേരത്തെ സിപിഎം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍റെ നടപടിയുണ്ടായത്.

സുധാകരൻ പുറത്തിറക്കിയ വീഡിയോ അങ്ങേയറ്റം സ്ത്രീവിരുദ്ധമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും പ്രതികരിച്ചു.

Related posts