സുധീര മനസേ..! ഡ്യൂട്ടിക്കിടെ വെടിയേറ്റു മരിച്ച ജവാൻ ബിജുകുമാറിന്‍റെ വീട്ടിൽ ആശ്വാസവക്കുകളുമായി സുധീരൻ

sudheeran-lകോ​വ​ളം : ഡ്യൂ​ട്ടി​ക്കി​ടെ വെ​ടി​യേ​റ്റു​മ​രി​ച്ച ഛത്തീ​സ്ഗ​ഡി​ലെ കോ​ബ്രാ വിം​ഗി​ലെ സീ​നി​യ​ർ ഹെ​ഡ്കോ​ൺ​സ്റ്റ​ബി​ൾ സിആ​ർപി ​എ​ഫ് ജ​വാ​ൻ സി . ആ​ർ. ബി​ജു​കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്  കെപിസിസി പ്ര​സി​ഡ​ന്‍റ്  വി.​എം. സു​ധീ​ര​ൻ.​ ഇ​ന്ന​ലെ ഉച്ചകഴിഞ്ഞ് 3.30 ഓ​ടെ വെ​ടി​യേ​റ്റു​മ​രി​ച്ച സിആ​ർപിഎ​ഫ് ജ​വാ​ൻ സി​. ആ​ർ. ബി​ജു​കു​മാ​റി​ന്‍റെ  വീ​ട്ടി​ൽ എ​ത്തി​യ  സു​ധീ​ര​ൻ ജ​വാ​ന്‍റെ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും ആ​ശ്വ​സി​പ്പി​ച്ചു.

മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന അ​ധി​കൃ​ത​രു​ടെ അ​റി​യ​പ്പ് വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ബി​ജു ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ലെ​ന്നും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞ ബ​ന്ധു​ക്ക​ൾ മ​ര​ണ​ത്തെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നുംബ​ന്ധു​ക്ക​ൾ സു​ധീ​ര​നോ​ട് അ​ഭ്യ​ർ​ഥി​ച്ചു. സ​ന്ദ​ർ​ശ​ന ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ച്ച സു​ധീ​ര​ൻ ര​ണ്ട് പി​ഞ്ചു​ കു​ഞ്ഞു​ങ്ങ​ളു​ള്ള ബി​ജു​വി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽകാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു  .

ഡിസിസി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ൽ, എം.​ വി​ൻ​സെന്‍റ് എംഎ​ൽഎ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ, സി.​ കെ. വ​ത്സ​ല​കു​മാ​ർ, വെ​ങ്ങാ​നൂ​ർ കെ. ​ശ്രീ​കു​മാ​ർ, എ​ൻ.​ എ​സ്.​ നു​സൂ​ർ, അ​യൂ​ബ് ഖാ​ൻ, ജ​യ​കു​മാ​ർ, ജോ​യി, തു​ട​ങ്ങി​യ​വ​രും സു​ധീ​ര​നോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts