കൊച്ചി: ചോറ്റാനിക്കരയില്‍ ഉപയോഗശൂന്യമായ പാറമടയില്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം. ചോറ്റാനിക്കര മാമല കക്കാട് കിണറ്റിന്കരപറമ്പില് വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യയുടെ(16)മൃതദേഹമാണ് മാമല കക്കാടുള്ള ഉപയോഗശൂന്യമായ പാറമടയില്‍ കണ്ടെത്തിയത്.
ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആദിത്യ. രാവിലെ സ്കൂള്‍ പോകാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കിലും സ്കൂളിലെത്തിയില്ല. രാവിലെ ഒമ്പതോടെ നാട്ടുകാരാണ് മൃതദേഹം പാറമടയില്‍ നിന്ന് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് വരികയാണ്.
