ഭാര്യ ഉപേക്ഷിച്ചു പോയി; കോ​ട്ട​യ​ത്ത് മൂ​ന്ന് പെ​ണ്‍​മ​ക്ക​ളു​ടെ ക​ഴു​ത്ത​റു​ത്ത ശേ​ഷം അ​ച്ഛ​ന്‍ ജീ​വ​നൊ​ടു​ക്കി; ഇളയമകളുടെ നില അതീവ ഗുരുതരം

കോ​ട്ട​യം: പാ​ലാ​യ്ക്ക് സ​മീ​പം രാ​മ​പു​ര​ത്ത് മൂ​ന്നു പെ​ണ്‍​മ​ക്ക​ളു​ടെ ക​ഴു​ത്ത​റു​ത്ത​ ശേ​ഷം പി​താ​വ് തൂ​ങ്ങി​മ​രി​ച്ചു. രാ​മ​പു​രം ചേ​റ്റു​കു​ളം സ്വ​ദേ​ശി ജോ​മോ​ന്‍ (40) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളാ​യ മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളു​ടെ ക​ഴു​ത്ത​റു​ത്ത ശേ​ഷം ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

അനന്യ (13), അമേയ (10), അനാമിക (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണ്.

ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ധ​രാ​ത്രി 12.30ന് ​ആ​യി​രു​ന്നു സം​ഭ​വം. പ്രകോപനത്തിന്‍റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പോലീ സ് അന്വേഷണം ആരംഭിച്ചു. നേരത്തെ, ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment