അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ലെകാ​ണി​ക്ക പ​ണം ഓ​ഹ​രി വി​പ​ണി​യി​ലും: 30 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ​നി​ന്നു ത​ട്ടി​യെ​ടു​ത്ത പ​ണം പ്ര​തി​ക​ൾ ഓ​ഹ​രി വി​പ​ണി​യി​ൽ നി​ക്ഷേ​പി​ച്ച​താ​യി പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളു​ടെ​യും അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ലു​ണ്ടാ​യി​രു​ന്ന 30 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം മ​ര​വി​പ്പി​ച്ചു.

പ്ര​തി​ക​ളാ​യ അ​വി​നാ​ശ് ശു​ക്ല, അ​നു​ക​ൽ​പ് മി​ശ്ര എ​ന്നി​വ​രാ​ണ് ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു ത​ട്ടി​യെ​ടു​ത്ത പ​ണം സ്റ്റോ​ക്ക് മാ​ർ​ക്ക​റ്റി​ൽ നി​ക്ഷേ​പി​ച്ച് വ​ലി​യ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​ത്. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ൽ അ​നു​ക​ൽ​പ് മി​ശ്ര ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു പു​റ​മേ, വ​ൻ പ​ലി​ശ​യ്ക്ക് പ​ണം ക​ടം ന​ൽ​കു​ക​യും, തു​ക ബ​ന്ധു​ക്ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്ത​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​ച്ച് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ന് പി​ന്നാ​ലെ​യാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം നി​ർ​ദേ​ശം ന​ൽ​കി​യ​ത്.
അ​യോ​ധ്യ ക്ഷേ​ത്ര​ത്തി​ലെ കൊ​ള്ള​യി​ൽ ഇ​പ്പോ​ൾ അ​റ​സ്റ്റി​ലാ​യ എ​ട്ട് പ്ര​തി​ക​ളു​മാ​യി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ പ്ര​സ്താ​വ​ന ന​ൽ​കു​ന്ന സൂ​ച​ന. ക്ഷേ​ത്ര​ത്തി​ൽ കാ​ണി​ക്ക എ​ണ്ണാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട 150 ജീ​വ​ന​ക്കാ​രി​ൽ എ​ട്ട് പേ​ർ മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​തി​ക​ളാ​യി​ട്ടു​ള്ള​ത്.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും, എ​ല്ലാ​വ​രും പ്ര​തി​ക​ളാ​ണെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ട്ര​സ്റ്റ് നേ​തൃ​നി​ര​യി​ലേ​ക്ക് അ​ന്വേ​ഷ​ണം നീ​ളി​ല്ലെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യാ​യാ​ണ് രാ​ഷ്‌​ട്രീ​യ നി​രീ​ക്ഷ​ക​ർ ഇ​തി​നെ കാ​ണു​ന്ന​ത്.

Related posts

Leave a Comment