മൊ​ഴി​മാ​റ്റി കേസ് അ​ട്ടി​മ​റി​ക്കു​ന്ന​ത് കോ​ട​തി​ക്കു നോ​ക്കി​നി​ൽ​ക്കാ​നാ​കി​ല്ല; മെഡിക്കൽ റിപ്പോർട്ട് സത്യമെങ്കിൽ പീ​ഡ​ന കേ​സു​ക​ളി​ൽ മൊ​ഴി​മാ​റ്റു​ന്ന പ​രാ​തി​ക്കാ​രി​യെ​യും ശി​ക്ഷി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: ലൈം​ഗി​ക പീ​ഡ​ന കേ​സു​ക​ളി​ൽ പ്ര​തി​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി മൊ​ഴി​മാ​റ്റു​ന്ന പ​രാ​തി​ക്കാ​രി​യെ​യും ശി​ക്ഷി​ക്കാ​മെ​ന്ന് സു​പ്രീം കോ​ട​തി. പ​രാ​തി​ക്കാ​രി മൊ​ഴി മാ​റ്റി​യാ​ലും മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് അ​ട​ക്ക​മു​ള്ള മ​റ്റ് തെ​ളി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​തി​ക​ളെ ശി​ക്ഷി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

അ​തീ​വ ഗൗ​ര​വ മാ​യ കേ​സു​ക​ളി​ൽ മൊ​ഴി​മാ​റ്റി അ​ട്ടി​മ​റി​ക്കു​ന്ന​ത് കോ​ട​തി​ക്കു നോ​ക്കി​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് വ്യ​ക്ത മാ​ക്കി. മാ​ന​ഭം​ഗ കേ​സി​ൽ പ​രാ​തി​ക്കാ​രി മൊ​ഴി​മാ​റ്റി​യി​ട്ടും പ്ര​തി​ക​ളെ ശി​ക്ഷി​ച്ച ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി വി​ധി ശ​രി​വ​ച്ചു കൊ​ണ്ടാ​ണ് സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

പ​രാ​തി​ക്കാ​രി മൊ​ഴി​മാ​റ്റി​യെ​ന്ന ഒ​റ്റ​കാ​ര​ണ​ത്താ​ൽ പ്ര​തി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കു​ന്ന​ത് നീ​തി​യെ പ​രി​ഹ​സി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. മൊ​ഴി​മാ​റ്റി​യാ​ലും കേ​സ് അ​വ സാ​നി​പ്പി​ക്ക​രു​ത്. മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ൾ​പ്പ​ടെ​യു​ള്ള മ​റ്റു​തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ചാ​ര​ണ തു​ട​ർ​ന്ന് പ്ര​തി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ ശി​ക്ഷ ന​ൽ​ക​ണം.

ക്രി​മി ന​ൽ വി​ചാ​ര​ണ​ക​ൾ സ​ത്യം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​മാ​ണ്. സ​ത്യം പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ എ​ല്ലാ പ​രി​ശ്ര​മ​ങ്ങ​ളും വേ​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു. തി​രി​ച്ച​റി​യ​ൽ പ​രേ​ഡി​ൽ പെ​ണ്‍​കു​ട്ടി പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം വി​ചാ​ര​ണ ഘ​ട്ട​ത്തി​ൽ മൊ​ഴി​മാ​റ്റി പ​റ​യു​ക​യാ​യി​രു​ന്നു.

Related posts