മാ​ധ്യ​മ​ങ്ങ​ള്‍ ശ​ക്ത​മാ​ണ്, കോ​ട​തി ന​ട​പ​ടി​ക​ൾ ജ​നം അ​റി​യ​ട്ടെ: മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ല്‍​ഹി: കോ​ട​തി വാ​ക്കാ​ല്‍ ന​ട​ത്തു​ന്ന നി​രീ​ക്ഷ​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് മാ​ധ്യ​മ​ങ്ങ​ളെ വി​ല​ക്കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​ക്കെ​തി​രാ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഹ​ർ​ജി​യി​ല്‍ വാ​ദം കേ​ള്‍​ക്ക​വെ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ സു​പ്ര​ധാ​ന നി​ല​പാ​ട്.

കോ​ട​തി​യി​ൽ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ മു​ഴു​വ​നും നി​ർ​ബ​ന്ധ​മാ​യും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട​ണം.മാ​ധ്യ​മ​ങ്ങ​ള്‍ ശ​ക്ത​മാ​ണ്.

വി​ധി​ന്യാ​യ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, ചോ​ദ്യോ​ത്ത​ര​ങ്ങ​ളും സം​ഭാ​ഷ​ണ​ങ്ങ​ളും പൗ​ര​ന്മാ​ര്‍​ക്ക് താ​ല്പ​ര്യ​മു​ള്ള​താ​ണ്- തെ​രഞ്ഞെടുപ്പ് ക​മ്മി​ഷ​നോ​ടു സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.

മ​ദ്രാ​സ് ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​ത്തി​ന് എ​തി​രേ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.

കോ​വി​ഡ് ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​തി​ലാ​ണ് തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​നെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വി​മ​ർ​ശി​ച്ച​ത്.

Related posts

Leave a Comment