കു​പ്ര​ചാ​ര​ണം കൊ​ണ്ട് ബി​ജെ​പി​യെ ത​ക​ർ​ക്കാ​നാ​വി​ല്ല; കെ.​സു​രേ​ന്ദ്ര​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ശ്രീ​ധ​ര​ൻ​പി​ള്ള

തി​രു​വ​ന​ന്ത​പു​രം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.​സു​രേ​ന്ദ്ര​ൻ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് പാർട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള. ബി​ജെ​പി പ​രി​വ​ർ​ത്ത​ൻ യാ​ത്ര തെ​ക്ക​ൻ മേ​ഖ​ലാ ജാ​ഥ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്ക​വേ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തെ​ക്ക​ൻ മേ​ഖ​ലാ യാ​ത്ര​യു​ടെ ക്യാ​പ്റ്റ​നാ​ണ് സു​രേ​ന്ദ്ര​ൻ.

കു​പ്ര​ചാ​ര​ണം കൊ​ണ്ട് ബി​ജെ​പി​യെ ത​ക​ർ​ക്കാ​നാ​വി​ല്ലെ​ന്നും ബി​ജെ​പി​യെ തോ​ല്‍​പി​ക്ക​ല്‍ മാ​ത്ര​മാ​ണ് അ​ത്ത​രം പൊ​ള്ള​യാ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കൊ​ണ്ട് മ​റ്റു​ള്ള​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ശ്രീ​ധ​ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളാ​രൊ​ക്കെ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ ഒ​രു ച​ർ​ച്ച​യും ന​ട​ന്നി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി​യെ​ച്ചൊ​ല്ലി ത​മ്മി​ല​ടി എ​ന്ന കു​പ്ര​ചാ​ര​ണം ചി​ല​ർ ന​ട​ത്തു​ന്നു- അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു

Related posts